മൂവി ഡെസ്ക്ക് : സിനിമ റിവ്യൂകളെക്കുറിച്ച് പ്രതികരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. റിവ്യൂ എഴുതാനായി മാത്രം സിനിമ കാണുന്ന പ്രവണത ഒഴിവാക്കണമെന്നും എല്ലാ പ്രേക്ഷകര്‍ക്കും സിനിമ കാണാനുള്ള അവസരം നല്‍കണമെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘റോഷാക്കി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമകളോട് കുറച്ച് സ്നേഹം കാണിക്കുക നിങ്ങള്‍. അത് ഒരു സജഷനാണ്. നമ്മള് റിവ്യൂ എഴുതാനായി സിനിമ കാണരുത്. സിനിമയിലെ നിങ്ങളുടെ അഭിപ്രായങ്ങളാണ് റിവ്യൂ എന്നത്. ഓരോരുത്തര്‍ക്കും സിനിമ കാണാനുള്ള അവസരവും സമയവും കൊടുക്കണം.എന്നിട്ട് നമ്മള് നമ്മുടെ അഭിപ്രായം പറയുക’, മമ്മൂട്ടി പറഞ്ഞു. ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് തെറ്റെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.