കോട്ടയം : റവന്യു വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് , ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഒരു സ്റ്റേഷനിൽ 5 വർഷം പൂർത്തിയായാൽ നിർബന്ധമായും താലുക്ക് മാറ്റി നിയമിക്കണം എന്ന സർക്കാർ ഉത്തരവിനെതിരെയും,ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശ പ്രകാരം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് കിട്ടി കൊണ്ടിരുന്ന ബൈ ട്രാൻസ്ഫർ നിയമനം അട്ടിമറിക്കാൻ ഉള്ള നിക്കത്തിനെതിരെയും, കേരള എൻജിഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ കേരള എൻ ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു, ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സോജോ തോമസ്,ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ, ജില്ലാ ഭാരവാഹികളായ ജെ .ജോബിൻസൺ, അജേഷ് പി വി, സ്മിതാ രവി, സജിമോൻ സി എബ്രഹാം, ബിജുമോൻ പി ബി, ജയകുമാർ കെ എസ് ,സിറിൽ സഞ്ജു ജോർജ്,ലീനാ മോൾ ടി, എന്നിവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് സെക്രട്ടറിമാരായ മനോജ് കുമാർ പി.ബി, ബിന്ദു എസ്, റോബി ഐസക് ,ഈപ്പൻ ഏബ്രഹാം, അരുൺകുമാർ പി ഡി, അനീഷ് കെ. ആർ, ജയമോൻ എം . കെ, ജയശ്രീ കെ .ജി , വിജിമോൾ കെ.വി , എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.