‘അത് സംഭവിച്ചു, ഈ ജീവിതത്തിലും ഇനിയുള്ളതിലും’; റൊണാൾഡോ വിവാഹിതനാകുന്നു; വജ്രമോതിരത്തിന്‍റെ ചിത്രം പങ്കിട്ട് പങ്കാളി ജോര്‍ജിന

പോർച്ചുഗൽ : പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമത്തിലൂടെയാണ് വിരലില്‍ അണിഞ്ഞ വജ്രമോതിരത്തിന്‍റെ ചിത്രം പങ്കിട്ട് ‘അത് സംഭവിച്ചു, ഈ ജീവിതത്തിലും ഇനിയുള്ളതിലും’ എന്ന് ജോര്‍ജിന കുറിച്ചു. വിവാഹനിശ്ചയത്തെ കുറിച്ച് റൊണാള്‍ഡോ സ്ഥീരികരണമൊന്നും നടത്തിയിട്ടില്ല.

Advertisements

‘ഏറ്റവും ഉചിതമായ നിമിഷത്തിലാകും വിവാഹമുണ്ടാവുക. ഞാനും ജോര്‍ജിനയും വിവാഹിതരാകുമെന്നതില്‍ എനിക്ക് 1000 ശതമാനം ഉറപ്പാണ്. എന്ന് റൊണാൾഡോ മുമ്പ് വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2016 ലാണ് റൊണാള്‍ഡോയും ജോര്‍ജിനയും കണ്ടുമുട്ടിയത്. 2017 ല്‍ ഇരുവരും പ്രണയം പരസ്യമാക്കി. സ്പാനിഷ് മോഡലും സോഷ്യല്‍ മീഡിയ . രണ്ട് പെണ്‍മക്കളാണ് റൊണാള്‍ഡോയുമായുള്ള ബന്ധത്തില്‍ ജോർജിനയ്ക്കുള്ളത്.

Hot Topics

Related Articles