തിരുവനന്തപുരം : എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ത്യ കാലാ കാലമായി സ്വീകരിച്ച നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിക്കണം. എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്റെത്. ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്നും പലസ്തീൻ ഐക്യദാര്‍ഢ്യറാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഹിറ്റ്ലറുടെ നയത്തെ ലോകമാകെ തള്ളിപ്പറഞ്ഞു. ഹിറ്റ്ലറുടെ ആക്രമണത്തെ ഇന്ത്യയില്‍ ന്യായീകരിച്ച ഒരു കൂട്ടര്‍ ഉണ്ടായിരുന്നു. ഹിറ്റ്ലറുടെ നിലപാട് മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാൻ പര്യാപ്തമെന്ന നിലപാട് ആര്‍എസ്‌എസ് സ്വീകരിച്ചു. ഹിറ്റ്ലര്‍ പറഞ്ഞത് അതേപടി ആര്‍എസ്‌എസ് പകര്‍ത്തുകയാണ്. ഭാരതത്തിന്റെ വേദേതിഹാസങ്ങളില്‍ നിന്നല്ല ഉന്മൂലനം പകര്‍ത്തിയത്. നാസിസം ചെയ്തത് അതേപോലെ പകര്‍ത്തും എന്ന് ആര്‍എസ്‌എസ് പ്രഖ്യാപിച്ചു. ആര്‍എസ്‌എസ് ന്റെ അടിസ്ഥാനപരമായ നിലപാടാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്തിന്റെ നിലപാട് ഇതായിരുന്നില്ല. ആര്‍എസ്‌എസ് നിലപാട് രാജ്യം തള്ളിയിരുന്നു. നിസ്സഹായരായ പലസ്തീൻ ജനതയ്ക്കെതിരെ ഭീകരമായ അക്രമം ഇസ്രായേല്‍ അഴിച്ചു വിടുകയാണ്. ഭക്ഷണവും മരുന്നും എത്തിക്കാൻ അമേരിക്കയുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. ചേരി ചേരാ നയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധ നിലപാടായിരുന്നു. നെഹ്റു മുതല്‍ നല്ലൊരു കാലം വരെ രാജ്യം പിന്തുടര്‍ന്നു. അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പലസ്തീനെ അനുകൂലിച്ചു എന്നും അദ്ദേഹം പറഞ്ഞു.