തിരുവല്ല : മധ്യതിരുവതാംകൂറിൻ്റെ ആരോഗ്യ പരിപാലനത്തിൽ, 1935 മുതൽ സുവർണമുദ്ര പതിപ്പിക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി, ആതുര ശുശ്രൂഷയുടെ 9 പതിറ്റാണ്ടുകൾ പിന്നിടുകയാണ്. ഏഴ് മാസങ്ങൾ ദീർഘിക്കുന്ന നവതി ആഘോഷങ്ങൾ, ജനുവരി 19 ഞായർ വൈകിട്ട് 5.30 നു, സായിപ്പിന്റെ ആശുപത്രി എന്നറിയപ്പെടുന്ന ടി എം എം ആശുപത്രിയുടെ അങ്കണത്തിൽ ഔപചാരികമായി തുടക്കം കുറിക്കപ്പെടും. ബഹു . ആരോഗ്യവകുപ്പ്മന്ത്രി. വീണ ജോർജ് നവതി ആഘോഷങ്ങളുടെ ഉത്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ, ബഹു. സാംസ്ക്കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും എം പി മാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, അഡ്വ. ഫ്രാൻസിസ് ജോർജ്, എം ൽ എ മാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായണൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. എം സ് അരുൺ കുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് എന്നിവർ സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുള്ള 8 വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം സംഗീതസന്ധ്യയും, എസ് എൻ എ കലാതിലകം ഹെബ്സിബയും സംഘവും അവതരിപ്പിക്കുന്ന മൈം & മ്യൂസിക്കും, ഉണ്ടായിരിക്കും. ഉത്ഘാടനചടങ്ങിൽ പങ്കെടുക്കുന്നവർക്കു 3000 രൂപയുടെ ആരോഗ്യ പരിശോധന 499 രൂപയ്ക്കു സാധ്യമാക്കുന്ന നവതി- Super Health Check up കൂപ്പൺ സമ്മാനമായി ആയി നൽകുന്നതാണ് നവതിയോടനുബന്ധിച്ച് തുടർന്നുള്ള മാസങ്ങളിൽ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു മാനേജ്മന്റ് അറിയിച്ചു.