‘റോഡുകൾ പശ വച്ചാണോ ഒട്ടിക്കുന്നത്?’യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കും!:രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളില്‍ മഴ തുടങ്ങിയപ്പോള്‍ തന്നെ കുഴികള്‍ രൂപപ്പെട്ടതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.റോഡുകള്‍ നിര്‍മിക്കുന്നത് പശ വെച്ചാണോയെന്നു കോടതി പരിഹസിച്ചു.കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കും. മഴക്കാലത്ത് നഗരത്തിലെ റോഡുകള്‍ തകരാറിലാകുന്നതില്‍ കൊച്ചി കോര്‍പ്പറേഷന്‍റെയും പൊതുമരാമത്ത് ഉത്തരവാദിത്വമില്ലായ്മയാണെന്നു ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ചു മുന്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ ഇതുവരെ നടപ്പായിട്ടില്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നഗരത്തിലെ പല നടപ്പാതകളും അപകടാവസ്ഥയിലാണ്. റോഡുകളിലെ അശാസ്ത്രീയമായ പ്രവൃത്തികള്‍ കൊണ്ടു പലരുടെയും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപകടങ്ങള്‍ സംബന്ധിച്ചു പോലീസിനും ഉത്തരവാദിത്വമുണ്ട്. കോടതി ഇടപെട്ടിട്ടും മാറ്റമൊന്നുമുണ്ടാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോര്‍പറേഷനും പിഡബ്ല്യുഡിക്കുമെതിരെ വിമര്‍ശനമുന്നയിച്ചത്.കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറും കോര്‍പറേഷന്‍ സെക്രട്ടറിയുമടക്കം വിഷയത്തില്‍ മറുപടി പറയണമെന്നും കോടതി നിര്‍ദേശിച്ചു.

Advertisements

Hot Topics

Related Articles