കോട്ടയം : അരിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും മേൽ ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്ര ജി.എസ്.ടി കൗൺസിലിന്റെ നടപടിയിൽ വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു .
ജി .എസ് .ടി കൗൺസിലിന്റെ ഈ നികുതി പരിഷ്കരണം വിലക്കയറ്റം രൂക്ഷമാക്കുകയും വ്യാപാര മേഖലയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ് കോവിഡ് പ്രതിസന്ധി മൂലം ഒട്ടു മിക്ക രാജ്യങ്ങളും നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കുവാനുള്ള നടപടി സ്വീകരിക്കുമ്പോഴാണ് ഇന്ത്യയിൽ അരി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധനവിന് കാരണമാകുന്ന തരത്തിൽ നികുതി പരിഷകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നികുതി പരിഷ്കരണം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപെട്ടു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ .എസ് ബിജു യോഗം ഉദ്ഘാടനം ചെയ്തു. രാജു ജോൺ അദ്ധ്യക്ഷത വഹിച്ചു.
സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് . ട്രഷറർ പി.എഅബ്ദുൾ സലിം, എം.കെസുഗതൻ , പത്മ സദാശിവൻ എന്നിവർ പ്രസംഗിച്ചു. ഇത്തരം അശാസ്ത്രീയമായ നികുതി പരിഷ്കരണങ്ങൾക്കെതിരെ വലിയപ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അരിയുടെ മേൽ ജി.എസ്.ടി ഏർപ്പെടുത്തിയ നടപടി : വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു
Advertisements