വേനല്‍ക്കാലം ആരോഗ്യത്തെ മാത്രമല്ല, ചര്മത്തെക്കൂടി ബാധിയ്ക്കുന്നു. ചര്‍മം കരുവാളിക്കുന്നു, ക്ഷീണിയ്ക്കുന്നു, ഇതെല്ലാം തന്നെ ചര്‍മത്തെ ദോഷകരമായി ബാധിയ്ക്കുന്നു. പലരും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വിപണിയില്‍ കിട്ടുന്ന ക്രീമുകളും മറ്റും ഉപയോഗിയ്ക്കുന്നവരുമുണ്ട്. ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല പ്രകൃതിദത്ത വഴികളുമുണ്ട് ഇതില്‍ ഒന്നാണ് കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു ടോണര്‍.
കഞ്ഞിവെള്ളം
ഇതിന് വേണ്ടത് കഞ്ഞിവെള്ളം, റോസ് വാട്ടര്‍ , ഗ്രീന്‍ ടീ എന്നിവയാണ്. മുഖത്തെ കരുവാളിപ്പും വെയിലില്‍ പോയി വന്നാലുള്ള ടാനുമെല്ലാം മാറാനും ഉത്തമമായ വഴിയാണ് കഞ്ഞിവെള്ളം. കണ്ണിനു താഴെയുള്ള കറുപ്പകറ്റാനും ഇതു മികച്ചൊരു വഴിയാണ്. ഇത് ചര്‍മ സുഷിരങ്ങളെ ക്ലീന്‍ ചെയ്യുന്നു. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു തടയുന്നു. ഇതില്‍ അല്പം നാരങ്ങാനീരു പോലുള്ളവ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. ഇതു പോലെ എസ്കിമ പോലുള്ള പ്രശ്നങ്ങള്‍ക്കും ചര്‍മത്തിലെ കുരുക്കള്‍ക്കുമെല്ലാം നല്ലൊരു പരിഹാരമാണിത്. ചര്‍മ്മത്തിലെ അഴുക്കിനെ പൂര്‍ണമായി അകറ്റി കൊണ്ട് നല്ല രീതിയിൽ ടോൺ ചെയ്യുന്നതിന് ഇതിലെ ഗുണങ്ങൾ സഹായിക്കും.
റോസ് വാട്ടര്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചര്‍മ്മ സംരക്ഷണത്തിനായി റോസ് വാട്ടര്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും റോസ് വാട്ടര്‍ പരിഹാരം നല്‍കും. കൂടാതെ, ഇത് ചര്‍മ്മത്തിലെ അധിക എണ്ണമയ ഉത്പാദനത്തെയും നിയന്ത്രിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിനായി റോസ് വാട്ടര്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും റോസ് വാട്ടര്‍ പരിഹാരം നല്‍കും. കൂടാതെ, ഇത് ചര്‍മ്മത്തിലെ അധിക എണ്ണമയ ഉത്പാദനത്തെയും നിയന്ത്രിക്കുന്നു.എണ്ണമയവും അഴുക്കും നീക്കം ചെയ്യാന്‍ കഴിയുന്ന ഒരു മികച്ച ക്ലെന്‍സറായും ടോണറായും ഇത് പ്രവര്‍ത്തിക്കുന്നു.
ഗ്രീൻ ടീ
ആൻറി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ള ഗ്രീൻ ടീ ചർമ്മത്തിലെ അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കും. ഗ്രീൻ ടീയിലെ ടാന്നിൻസ് സുഷിരങ്ങൾ ചുരുക്കുകയും എണ്ണമയമുള്ള ചർമ്മത്തെ സഹായിക്കുകയും ചെയ്യുന്ന രാസവസ്തുക്കളായിട്ടും ഉപയോഗിക്കുന്നു. ചർമ്മത്തിലെ സ്വാഭാവിക എണ്ണയായ സെബത്തിന്റെ സ്രവവും അവ കുറയ്ക്കുന്നു. അകാല വാർദ്ധക്യത്തിന്റെ പാടുകൾ, ചുളിവുകൾ, സൂര്യാഘാതം എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഇത് സഹായിക്കുന്നു.
ഇത് തയ്യാറാക്കാന്‍
ഇത് തയ്യാറാക്കാന്‍ കഞ്ഞിവെള്ളമോ അരി കഴുകിയ വെള്ളമോ എടുക്കാം. ഇതിലേയ്ക്ക് പനിരീന്, ഗ്രീന്‍ ടീ എന്നിവ ചേര്‍ത്തിളക്കാം. ഇത് മുഖത്ത് പുരട്ടാം. പ്രത്യേകിച്ചും വെയില് കൊണ്ടു വന്നാല്‍ ഇത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ വേണമെങ്കില്‍ കഴുകാം. ഇത് മുഖത്ത് പുരട്ടി പുറത്തു പോകുന്നത് ഒരു പരിധി വരെ സൂര്യരശ്മികളില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഏതു തരം ചര്‍മമുള്ളവര്‍ക്കും ഇത് ഉപയോഗിയ്ക്കാം.