റിമിടോമിയും ലാലും വിജയ് യേശുദാസും റമ്മി കളിക്കാതെ കോടികളുണ്ടാക്കിയപ്പോൾ റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ച പാലക്കാട്ടുകാരന് ലഭിച്ചത് ആകെ പതിനായിരം രൂപ; റമ്മി കളിച്ച് ലക്ഷങ്ങൾ കിട്ടിയതുമില്ല, പരസ്യത്തിൽ അഭിനയിച്ച ചീത്തപ്പേരും ബാക്കി; തന്നെ കണ്ട് ആരും റമ്മി കളിക്കരുതെന്ന മുന്നറിയിപ്പ് മാത്രമാ ബാക്കി

പാലക്കാട്: റിമി ടോമിയും, ലാലും വിജയ് യേശുദാസും വിരാട് കോഹ്ലിയുടെ റമി ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ച് ലക്ഷങ്ങളും കോടികളും പോക്കറ്റിലാക്കുമ്പോൾ, ആദ്യമായി റമ്മി ആപ്പ് പരസ്യത്തിൽ അഭിനയിച്ച മലയാളിയ്ക്കു ആകെ ലഭിച്ചത് പതിനായിരം രൂപ മാത്രം. പരസ്യത്തിൽ അഭിനയിച്ചതിനു പൈസ ലഭിച്ചില്ലെന്നു മാത്രമല്ല റമ്മി കളിച്ച് ഇദ്ദേഹത്തിന് അകെ ലഭിചച്ചത് 7000 രൂപ മാത്രമായിരുന്നു.
എന്റെ പേര് പ്രതീഷ് കുമാർ പാലക്കാട് എലപ്പുള്ളിയാണ് സ്വദേശം, ഞാനൊരു ടെക്‌സ്റ്റെയിൽ ഷോപ്പ് നടത്തുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ റമ്മി സർക്കിളിൽ റമ്മി കളിക്കുന്നുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയിലടുത്ത് ഞാൻ നേടിക്കഴിഞ്ഞു. എന്നെ പോലെ നിങ്ങളും കളിച്ചുകൊണ്ടേയിരിക്കുക. – കേരളത്തിൽ റമ്മി ടൂർണമെന്റിന്റേതായി വന്ന ആദ്യ പരസ്യങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ പരസ്യത്തിനപ്പുറം തനിക്ക് ടെക്‌സ്റ്റെയിൽ ഷോറൂമില്ലെന്നും ഞാനൊരു റമ്മി പ്ലയറല്ലെന്നും റമ്മി കളിച്ച് ആദ്യ ഘട്ടത്തിൽ ബോണസായി കിട്ടിയ 7000 രൂപയല്ലാതെ ഒരു പണമൊന്നും തനിക്ക്കിട്ടിയിട്ടില്ലെന്നും പറയുകയാണ് പ്രതീഷ്.

Advertisements

സാധാരണക്കാരൻ അഭിനയിച്ച പരസ്യമെന്നത് കൊണ്ടു തന്നെ ഇതിന് വലിയ പ്രചാരണം കിട്ടിയെങ്കിലും പരസ്യം കണ്ട് ആരും കളിക്കിറങ്ങരുതെന്ന് ഉപദേശിക്കുകയാണ് പ്രതീഷ് കുമാർ. സാമ്പത്തിക ബുദ്ധിമുട്ട് കാലത്ത് എന്തെങ്കിലും ഒരു വരുമാനം എന്ന നിലയ്ക്കാണ് പരസ്യത്തിൽ അഭിനയിച്ചത്. ഒരു ദിവസം ഫെയ്‌സ്ബുക്ക് നോക്കുന്നതിനിടെയാണ് റമ്മി സർക്കിളിന്റെ പോസ്റ്റ് വാളിൽ കണ്ടത്. വെറുതെ കൗതുകത്തിന് ക്ലിക്ക്‌ചെയ്ത് കളിച്ചുനോക്കി. അതിൽ 7000 രൂപ കിട്ടുകയും ചെയ്തിരുന്നു.ഇതിന് ശേഷം തന്നെ കമ്പനിയിൽ നിന്നുള്ളവർ വിളിക്കുകയും പരസ്യത്തിൽ അഭിനയിക്കാമോ എന്ന് ചോദിക്കുകയുമായിരുന്നുവെന്ന് പറയുന്നു പ്രതീഷ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമാ താരങ്ങളൊക്കെ അഭിനയിക്കുന്ന പരസ്യം തനിക്ക് കിട്ടിയതിൽ ഒരു നേട്ടമാണ് എന്ന് കരുതിയാണ് അഭിനിയിച്ചത്.ലേ മെറിഡിയൻ ഹോട്ടലിൽ ഒരു ദിവസത്തെതാമസവും ഫുൾ ചെലവും പിന്നെ കമ്പനി കാർ വന്ന് വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോവുകയും തിരിച്ചിറക്കുകയും ചെയ്തു. ലേ മെറിഡിയനിൽ താമസമെന്നതൊക്കെ തന്നെ പോലുള്ള സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയാണ് പരസ്യത്തിലേക്കെത്തിയതെന്നു പറയുന്നു സ്പിന്നിംഗ് മിൽ ജീവനക്കാരൻ കൂടിയായ പ്രതീഷ്.

റമ്മി ഒരു കളിയാണ്, അതൊരു ചൂതാട്ടമല്ല എന്ന് പ്രഖ്യാപിച്ച സുപ്രീം കോടതിയുടെ 2015 ആഗസ്ത് മാസത്തിലെ വിധിയാണ് നിരോധനത്തിന് തടസ്സമാകുന്നതെന്ന് വിദഗ്ധർ പറയുന്നു.സുപ്രീംകോടതി ജസ്റ്റിസുമാരായ മദൻ ബി ലോകുർ,എസ്.എ ബോബ്‌ഡേ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഓൺലൈൻ റമ്മി കമ്പനികൾക്ക് പുതിജീവൻ നൽകിയത്. ഓൺലൈൻ റമ്മി കളിക്കുന്നത് ചൂതാട്ടമാണെന്ന് കാണിച്ച് 2012-ൽ മദ്രാസ് ഹൈക്കോടതി ഓൺലൈൻ റമ്മിയെ നിരോധിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു റമ്മി കമ്പനികൾ സുപ്രീംകോടതിയ സമീപിച്ചത്.

സുപ്രീംകോടതിയുടെ ഈ മുൻകാല വിധിയാണ് നിയമം കൊണ്ടുവരുന്നതിൽ തടസ്സം നിൽക്കുന്നതെന്നാണ് അറിയുന്നത്. അതേസമയം ഗെയിം കമ്പനികൾ കോടതിയെ സമീപിച്ച് നിരോധനം റദ്ദാക്കാനുള്ള ഉത്തരവ് നേടുന്നതും നിരോധനത്തിന് തടസ്സമുണ്ടാക്കുന്നു. കേന്ദ്രത്തോട് ആവശ്യപ്പെട്ടാൽ കേരളത്തിൽ മാത്രം നിരോധനം കൊണ്ടുവരിക എളുപ്പമാകില്ല.

നിരോധനം വീണ്ടും കേരളത്തിന്റെ സജീവ ചർച്ചയിലുണ്ടെങ്കിലും നിരോധനത്തിന് മുമ്പ് ശ്രമിച്ച കേരളം, കർണാടക, തമിഴ്‌നാട് സർക്കാരിനൊക്കെ തിരിച്ചടിയാണ് കേസിലുണ്ടായത്.

കേരളത്തിൽ 2021 ഫെബ്രുവരി മാസത്തിലാണ് ഓൺലൈൻ റമ്മി ഗെയിമുകൾ നിയമവിരുദ്ധമെന്ന് പറഞ്ഞ് സർക്കാർ നിരോധിച്ചിരുന്നത്. പക്ഷെ പൂർവാധികം ശക്തിയോടെ തിരിച്ചെത്തുകയായിരുന്നു. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷൻ 14എയിൽ ഓൺലൈൻ റമ്മി കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തിയായിരുന്നു നിരോധനം.

ഓൺലൈൻ റമ്മിയും സമാനമായ ചൂതാട്ട പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോർട്ടലുകൾക്കെതിരെ ചലച്ചിത്ര സംവിധായകൻ പോളി വടക്കൻ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിർദേശം. ഈ കേസിൽ വിവിധ ഓൺലൈൻ റമ്മി പോർട്ടലുകളുടെ ബ്രാന്റ് അംബാസഡർമാരായ ഇന്ത്യൻ ക്രിക്കറ്റ് കാപ്റ്റൻ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വർഗീസ് എന്നിവർക്ക് നോട്ടീസും നൽകിയിരുന്നു. കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാൽ പോലീസിന് നിയമനടപടി സ്വീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓൺലൈൻ റമ്മി കളി ഈ നിയമപരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓൺലൈൻ റമ്മി ആപ്പുകൾ സജീവമായത്. എന്നാൽ നിയമ ഭേദഗതി വന്നതോടെ ഈ ആപ്പുകൾക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് പോലീസിന് നിയമനടപടി സ്വീകരിക്കാൻ സാധിക്കുമായിരുന്നുവെങ്കിലും ഗെയ്മിങ് കമ്പനികൾ കോടതിയിൽ പോയി വീണ്ടും പ്രവർത്തന അനുമതി വാങ്ങിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.