കോഴിക്കോട്: ലീഗിൻ്റെ മുതലക്കണ്ണീർ റിയാസ് മൗലവിയുടെ ഭാര്യ തുറന്നുകാട്ടിയെന്ന് കെടി ജലീൽ എംഎൽഎ. റിയാസ് മൗലവി വധക്കേസിൽ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ തന്നെ ഹൈക്കോടതിയിൽ അപ്പീല്‍ നല്കാന് ചുമതലപ്പെടുത്തിയ സംഭവത്തിലാണ് കെടി ജലീലിന്റെ പ്രതികരണം. കേസില്‍ പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ ഇന്നലെ അറിയിച്ചിരുന്നു.
കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ തന്നെയാണ് അപ്പീല്‍ നല്കാന് ചുമതലപ്പെടുത്തുന്നതന്നും സെയ്ദ പറഞ്ഞു. സ്വദേശമായ കര്‍ണാടകയിലെ കുടകില്‍ നിന്ന് മഹല്ല് ഭാരവാഹികള്‍ക്കൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ കാണാനായി കോഴിക്കോട്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷാജിത്തിനെതിരായ ലീഗിൻ്റെ ഉറഞ്ഞുതുള്ളൽ തികഞ്ഞ കാപട്യമാണെന്ന് ഇതോടെ തെളിഞ്ഞു. സ്പെഷൽ പ്രോസിക്യൂട്ടറായി ആദ്യം അഡ്വ അശോകനെയും അദ്ദേഹത്തിൻ്റെ മരണശേഷം അഡ്വ ഷജിത്തിനെയും സർക്കാർ നിയമിച്ചത് റിയാസ് മൗലവിയുടെ ഭാര്യയുടെ കത്ത് പ്രകാരമാണ്. അല്ലാതെ സർക്കാരിൻ്റെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും കെടി ജലീൽ പറഞ്ഞു. ലീഗിൻ്റെ കള്ളപ്രചരണങ്ങളെ പൊളിച്ചടുക്കി റിയാസ് മൗലവിയുടെ ഭാര്യ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അഡ്വ ഷജിത്തിലും അന്വേഷണ ഉദ്യോഗസ്ഥരിലും പൂർണ്ണ വിശ്വാസം രേഖപ്പെടുത്തി.
ഇതോടെ റിയാസ് മൗലവിക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയവർ ഇളിഭ്യരായി. ലീഗുകാർ നടത്തിയ 44 വിശുദ്ധ കൊലപാതകങ്ങളുടെ സമ്പൂർണ്ണ ലിസ്റ്റ് നാളെ പുറത്തുവിടും. നരിക്കാട്ടേരിയിലെ ബോബ് നിർമ്മാണത്തിനിടെ മരിച്ച നാല് യൂത്ത്ലീഗ് പ്രവർത്തകരുടെ വിവരങ്ങളുൾപ്പടെ. -കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ലീഗിൻ്റെ മുതലക്കണ്ണീർ റിയാസ് മൗലവിയുടെ ഭാര്യ തുറന്നുകാട്ടി.റിയാസ് മൗലവിയുടെ ഭാര്യ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ഷജിത്തിനെ തന്നെ ഹൈക്കോടതിയിൽ അപ്പീൽ പോകാൻ വക്കാലത്ത് ഏൽപ്പിച്ചു. ഷജിത്തിനെതിരായ ലീഗിൻ്റെ ഉറഞ്ഞുതുള്ളൽ തികഞ്ഞ കാപട്യമാണെന്ന് ഇതോടെ തെളിഞ്ഞു.
സ്പെഷൽ പ്രോസിക്യൂട്ടറായി ആദ്യം അഡ്വ: അശോകനെയും അദ്ദേഹത്തിൻ്റെ മരണശേഷം അഡ്വ: ഷജിത്തിനെയും സർക്കാർ നിയമിച്ചത് റിയാസ് മൗലവിയുടെ ഭാര്യയുടെ കത്ത് പ്രകാരമാണ്. അല്ലാതെ ഗവ:ൻ്റെ സ്വഇഷ്ടപ്രകാരമല്ല. ലീഗിൻ്റെ കള്ളപ്രചരണങ്ങളെ പൊളിച്ചടുക്കി റിയാസ് മൗലവിയുടെ ഭാര്യ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അഡ്വ: ഷജിത്തിലും അന്വേഷണ ഉദ്യോഗസ്ഥരിലും പൂർണ്ണ വിശ്വാസം രേഖപ്പെടുത്തി.
ഇതോടെ റിയാസ് മൗലവിക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയവർ ഇളിഭ്യരായി. ലീഗുകാർ നടത്തിയ 44 വിശുദ്ധ കൊലപാതകങ്ങളുടെ സമ്പൂർണ്ണ ലിസ്റ്റ് നാളെ പുറത്തുവിടും. നരിക്കാട്ടേരിയിലെ ബോബ് നിർമ്മാണത്തിനിടെ മരിച്ച നാല് യൂത്ത്ലീഗ് പ്രവർത്തകരുടെ വിവരങ്ങളുൾപ്പടെ. റിയാസ് മൗലവിയുടെ ഭാര്യ പത്രക്കാരോട് സംസാരിക്കുന്ന ക്ലിപ്പിങ്ങാണ് താഴെ.