തൃശ്ശൂർ: ഇരിങ്ങാലക്കുടയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയുടെ വാദം തെറ്റാണെന്ന് തെളിയുന്നു. യുവാവിന്റെ കരളിനേറ്റ പരിക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. യുവാവ് കുഴഞ്ഞ് വീണ് മരിച്ചതാണെന്നായിരുന്നു നഗരസഭയുടെ വാദം. റോഡിലെ കുഴിയില്‍ വീണ് ഉണ്ടായ അപകടത്തെത്തുടർന്നാണ് മരിച്ചതെന്ന ആരോപണം നഗരസഭ നിഷേധിച്ചിരുന്നു.
ഹൃദയസ്തംഭനം ആണ് മരണകാരണമെന്ന് സഹകരണ ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ്ജ് സമ്മറിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മരണകാരണം കുഴിയിൽ വീണുണ്ടായ അപകടത്തിൽ നിന്നേറ്റ പരിക്കല്ലെന്ന് നഗരസഭ വാദിച്ചത്. എന്നാൽ, തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിലാണ് കരളിനേറ്റ പരിക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വിശദ പരിശോധനയ്ക്കായി യുവാവിന്റെ ആന്തരിക അവയവങ്ങള്‍ കാക്കനാട്ടെ ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.
എന്നാൽ, തങ്ങളുടെ വാദത്തിലുറച്ച് നിൽക്കുകയാണ് നഗരസഭ. അപകടമുണ്ടായ ശേഷം യുവാവ് തനിയെ എഴുന്നേറ്റിരുന്നെന്നും അത് അടുത്ത വീട്ടിലെ സ്ത്രീ കണ്ടെന്നുമാണ് നഗരസഭ കൗൺസിലർ സുജ സജീവ് ഇന്ന് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. തുടർന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെക്കുറിച്ച് അറിവില്ലെന്നും കൗൺസിലർ പറഞ്ഞു. അതേസമയം, റോഡിൽ കുഴിയുണ്ടെന്ന കാര്യം കൗൺസിലർ സമ്മതിച്ചിട്ടുണ്ട്.