ഇടുക്കി: കുട്ടിക്കാനത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മുറിഞ്ഞപുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട വിഷ്ണുവിനെ റോഡരികിൽ വീണു കിടക്കുന്ന നിലയിലായിരുന്നു കണ്ടത്.
Advertisements
അതുവഴി എത്തിയ വാഹനത്തിൽ ഉണ്ടായിരുന്നവർ പീരുമേട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. അതേസമയം, എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. വിഷ്ണുവിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.