ട്യൂഷൻ കഴിഞ്ഞ് റോ‍ഡ് മുറിച്ചു കടക്കവേ പിക്ക് അപ് വാനിടിച്ചു: പുതുക്കാട് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വടക്കേതൊറവ് സ്വദേശി മാളിയേക്കൽ മോഹനന്റെ മകൾ പതിനെട്ട് വയസുള്ള വൈഷ്ണ ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles