തിരുവനന്തപുരം: സ്‌മാർട്ട് സിറ്റിയുടെ ഭാഗമായി നാളെ (27.03.2024) മുതൽ ഏപ്രിൽ 1 വരെ വെളളയമ്പലം ആൽത്തറ ജംഗ്ഷൻ മുതൽ എസ്.എം.സി. ജംഗഷൻ വരെ (വഴുതക്കാട്) വരെ പി.ഡബ്ല്യൂ.ഡി റോഡ് പൂർണ്ണമായി അടച്ചിടുന്നുവെന്ന് ട്രാഫിക് നോർത്ത് പോലീസ് സബ് ഡിവിഷൻ ഓഫീസിൽ നിന്നും അറിയുവാൻ കഴിഞ്ഞു. ഈ പരിസരത്തുള്ള ഫ്ളാറ്റുകൾ, താമസക്കാർ, മറ്റ് അനുബന്ധ ഓഫീസുകൾ എല്ലാം തന്നെ വാഹനങ്ങൾ മറ്റ് എവിടെയെങ്കിലും പാർക്ക് ചെയ്യുക.
റോഡ് പൂർണ്ണമായും കുഴിക്കുന്നതിനാൽ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെടാനും ലാൻലൈൻ കേബിളുകൾ കട്ട് ആയി പോകാനും സാധ്യതയുണ്ട്. എല്ലാവിധ മുൻകരുതലുകളും എടുത്ത് പൊതുജനം സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു. ഗതാഗത തടസ്സം നേരിട്ടാൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04712558731 / 9497930055.