കുറിച്ചി: പള്ളം ബ്ലോക്ക് പഞ്ചായത്തും കുറിച്ചി ഗ്രാമ പഞ്ചായത്തും സംയുക്തമായി പദ്ധതി തയ്യാറാക്കി നവീകരിച്ച കുതിരപ്പടി – കല്ലുകടവ് റോഡ് ചങ്ങനാശ്ശേരി എം എൽ എ അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. കുറിച്ചി ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ പുനർ നിര്‍മ്മാണ പ്രവൃത്തികൾ ഗുണമേന്മയോടും സമയബന്ധിതവും സുതാര്യവുമായി ചെയ്തു തീർക്കുന്നതിനായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും , സംസ്ഥാന സർക്കാരും അടിയന്തിര പ്രാധാന്യമാണ് നൽകിയിട്ടുള്ളതെന്നും ഇതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും എം എൽ എ പറഞ്ഞു. റോഡുകളുടെ വികസനം പഞ്ചായത്തിന്റെ പൊതുവികസനത്തിന് സഹായകരമാവും.
ഹർബർ എഞ്ചിനീയറിംഗ് വകുപ്പ് ഏറ്റെടുത്ത് ഒന്നാം ഘട്ടം പൂർത്തീകരിച്ച ചാലച്ചിറ കല്ലുകടവ് കോയിപ്പുറം ജംഗ്ഷൻ റോഡിന്റെ അടുത്ത റീച്ച് പ്രവൃത്തിയും ഉടൻ തുടങ്ങാനാകുമെന്നും എം എൽ എ സൂചിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാത സുശീലൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, കുറിച്ചി ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജു എസ് മേനോൻ, മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം എൻ മുരളീധരൻ നായർ , ജിമ്മിച്ചൻ കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.