കൊല്ലാട് കല്ലുങ്കൽകടവ് പൂവന്തുരുത്ത്‌ റോഡ് ഉദ്ഘാടനം ചെയ്തു 

കൊല്ലാട് : പനച്ചിക്കാട് പഞ്ചായത്ത്‌ 4ആം വാർഡിൽ കല്ലുങ്കൽകടവ് പൂവന്തുരുത്ത്‌ റോഡ് പള്ളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ കൊല്ലാട് ഡിവിഷനിൽപെട്ട  ഈ റോഡിനു ഡിവിഷൻ മെമ്പർ സിബി ജോൺ കൈതയിലിന്റെ വികസനഫണ്ട്‌ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. 500 ൽ പരം കുടുംബങ്ങൾക്കു പ്രയോജനം ചെയ്യുന്നതാണ് ഈ റോഡ്. 

Advertisements

ഡിവിഷൻ മെമ്പർ സിബി ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ്‌ ടോമിച്ചൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനി മാമ്മൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ വൈശാഖ് പി കെ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റോയ് മാത്യു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എബിസൺ കെ എബ്രഹാം ആസൂത്രണ ഉപാധ്യക്ഷൻ ബാബുകുട്ടി ഈപ്പൻ പഞ്ചായത്ത്‌ അംഗങ്ങളായ ജയന്തി ബിജു, മിനി ഇട്ടിക്കുഞ്ഞു, റ്റി റ്റി ബിജു, ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles