സുരക്ഷിതമായ ശബരിമല യാത്രയ്ക്ക് കോട്ടയം ജില്ലാ പോലീസിന്റെ ക്യു ആർ കോഡ്

കോട്ടയം ; മണ്ഡല മകരവിളക്ക് കാലത്ത് അപകട നിരക്ക് കുറയ്ക്കാൻ തീർത്ഥാടക വാഹനങ്ങൾക്ക് കോട്ടയം ജില്ലാ പോലീസ് ഒരുക്കിയ മുന്നറിയിപ്പ് വീഡിയോയും, അതിന്റെ ക്യു ആർ കോഡൂം പ്രകാശനം ചെയ്തു. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പ്രകാശനം നിർവഹിച്ചു. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ്, അഡീഷണൽ എസ്.പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥൻ, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, എം എസ് തിരുമേനി (സെക്രട്ടറി കെ പി ഒ എ), ബിനു കെ. ഭാസ്കർ (പ്രസിഡന്റ്‌ കെ പി എ), അജിത്ത് റ്റി.ചിറയിൽ ( പോലീസ് സഹകരണ സംഘം പ്രസിഡണ്ട് ) മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും നെല്ലാപ്പാറ, മുണ്ടക്കയം തുടങ്ങിയ ജില്ലാ അതിർത്തിയിൽ എത്തുന്ന തീർത്ഥാടക വാഹനങ്ങൾക്കായി പ്രധാന ആക്സിഡന്റ് മേഖലകളുടെ ഗൂഗിൾ മാപ്പും, മുൻകാല അപകടങ്ങളുടെ ഫോട്ടോകളും, സ്ഥലവിവരണവും ഉൾപ്പെടുത്തിയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ശബരിമല പാതയിലെ പോലീസ് ചെക്കിങ് പോയിന്റുകളിൽ വിതരണം ചെയ്യുന്ന പോലീസ് നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസിന്റെ മറുവശത്ത് ഈ വീഡിയോയുടെ ലിങ്കിന്റെ ക്യു ആർ കോഡ് പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ജില്ലാ അതിർത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകട സാധ്യത മേഖലകൾ വീഡിയോ രൂപത്തിൽ കാണാൻ സാധിക്കും. ശബരിമല പാതയിലെ അപകടനിരക്ക് കുറയ്ക്കുന്നതിനായി നിർമ്മിച്ച ഈ ബോധവൽക്കരണ വീഡിയോയുടെ പിന്നിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ ഐപിഎസിന്റെ ആശയമാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.