കോട്ടയം : മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയിൽ കാറും, നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ 2 പേർ മരിച്ചു. ചങ്ങനാശ്ശേരി ആരമലക്കുന്ന് നെജീബിന്റെ മകന് മുഹമ്മജ് ഇസ്മയില്‍ (25), പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമള ദാമോദരന്‍(60) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ 3.30 ന് മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയിലാണ് അപകടം നടന്നത്. എയർ പോർട്ടിൽ പോയി തിരികെ വരുകയായിരുന്ന കാറും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. പരിക്കേറ്റ കാർ യാത്രക്കാരായ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി മൊബൈല്ക്കടയിലെ ജീവനക്കാരനാണ് മുഹമ്മദ് ഇസ്മയിൽ. മാതാവ്-റാഷിദ. വിദേശത്തു നിന്നെത്തിയ ഭര്‍ത്താവ് ദാമോദരനെ കൂട്ടി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുന്നവഴിയായിരുന്നു അപകടം :
മക്കള്‍-ദീപ,ദീപക്ക് .