ലഖ്നൗ: പട്ടാപ്പകൽ ജനസേവാ കേന്ദ്രത്തിൽ കവർച്ച. നാലംഗ സംഘമാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ നാലാംഗ സംഘം ജനസേവാ കേന്ദ്രത്തിലെ (മിനി ബാങ്ക്) ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തിയാണ് കവർച്ച നടത്തിയത്. ഉത്തർപ്രദേശിലെ സഹറൻപൂരിലാണ് സംഭവം.
ജനസേവാ കേന്ദ്രത്തിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ അക്രമികൾ അതിക്രമിച്ച് കയറുന്നതും കൗണ്ടറിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് നേരെ തോക്കുകൾ ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും കാണാം. ജനസേവാ കേന്ദ്രത്തിൽ അതിക്രമിച്ച് കയറിയ സംഘം ഡ്രോയറിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ കൊള്ളയടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പുറമെ മൂന്ന് മൊബൈൽ ഫോണുകളും മോഷ്ടിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും എല്ലാ പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.