കൊല്ലത്ത് എസ്‌ഐയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു; മോഷ്ടാവ് അറസ്റ്റില്‍

കൊല്ലം: എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പൊലീസ് പിടിയില്‍. കിളിമാനൂര്‍ സ്വദേശി തട്ടത്തുമല സുജിന്‍(27)ആണ് പിടിയിലായത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് ബൈക്ക് മോഷണം പോയത്.

Advertisements

ജൂലൈ 19ന് രാത്രി പത്ത് മണിയോടെയാണ് മോഷണം നടന്നത്. എസ്‌ഐ ജഹാംഗീര്‍ തന്റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയിരുന്ന സമയത്തായിരുന്നു മോഷണം നടന്നത്. വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട കാര്യം മനസിലായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ ചിതറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ എത്തിയ രണ്ട് പേരാണ് ബൈക്ക് മോഷ്ടിച്ചതെന്ന് വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുജിന്‍ പിടിയിലായത്.

Hot Topics

Related Articles