ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് അന്വേഷണ സംഘം. ആഴ്ചകൾക്ക് മുമ്പ് ഒരാൾ വീട്ടിൽവന്ന് സാമ്പത്തിക കാര്യങ്ങൾ അന്വേഷിച്ചെന്ന് ഉഷ പറഞ്ഞിരുന്നു. ഇയാളാണോ മോഷണം നടത്തിയതെന്നും സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
Advertisements
ഉഷ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ രേഖാചിത്രം തയ്യാറാക്കും. ബന്ധുക്കളുടെയും അയൽവാസികളുടെയും ഉൾപ്പെടെ ഫോൺകോൾ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വീടിന് പരിസരത്ത് സംഭവസമയത്തുണ്ടായിരുന്ന മൊബൈൽ ഫോൺ വിശദാംശങ്ങളും അന്വേഷണസംഘം തേടും.