മലപ്പുറം: തീ കട്ടയിൽ ഉറുമ്പരിക്കുമോ? അതുപോലെ ഒരു മോഷണം നടന്നിരിക്കുകയാണ് മലപ്പുറം ജില്ലാ കോടതിയിൽ. പോലീസ് ഉദ്യോഗസ്ഥരുടെ മൂക്കിൻ തുമ്പത്തിരുന്ന് മോഷണം നടത്തിയിരിക്കുകയാണ് ഒരു കള്ളൻ. അതും കോടതിയിൽ വെച്ച്. കോടതി കെട്ടിടത്തിൽ കയറി പട്ടാപ്പകൽ പ്രോസിക്യൂട്ടറുടെയും വനിതാ പൊലീസിന്റെയും പണം കള്ളൻ അടിച്ചു മാറ്റി.
മലപ്പുറം ജില്ലാ കോടതി കെട്ടിടത്തിൽ പ്രോസിക്യൂട്ടറുടെ ഓഫിസിലാണ് മോഷണം നടന്നത്. പ്രോസിക്യൂട്ടറുടെ 5,000 രൂപയും വനിതാ സിവിൽ പൊലീസ് ഓഫീസറുടെ കൈവശമുണ്ടായിരുന്ന 500 രൂപയുമാണ് നഷ്ടമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം രാവിലെ 11നും 12നും ഇടയ്ക്കാണു മോഷണം നടന്നത്. അഡീഷനൽ സെഷൻസ് കോടതി പ്രോസിക്യൂട്ടറും പൊലീസ് ഉദ്യോഗസ്ഥയും കോടതിയിൽ പോയതായിരുന്നു. ഓഫിസിന്റെ വാതിൽ പൂട്ടിയിരുന്നില്ല. 12 മണിയോടെ ഓഫീസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പ്രോസിക്യൂട്ടറുടെ പണമടങ്ങിയ ബാഗ് മേശയ്ക്കുള്ളിൽനിന്നു മേശപ്പുറത്തേക്ക് വലിച്ചിട്ട നിലയിൽ കണ്ടത്.
ബാഗിനുള്ളിലെ സാധനങ്ങളെല്ലം പുറത്ത് വലിച്ചിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് പഴ്‌സിലുണ്ടായിരുന്ന പണമെല്ലാം നഷ്ടപ്പെട്ടത് മനസിലായത്. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടേയും മേശപ്പുറത്തിരുന്ന ബാഗിൽനിന്നാണു പണം നഷ്ടമായത്. മറ്റ് രേഖകളൊന്നും മോഷണം പോയിട്ടില്ല. ഓഫീസിൽ നിരീക്ഷണ ക്യാമറയില്ലാത്തത് ശ്രദ്ധിച്ചാണ് മോഷാടാവ് കോടതി കെട്ടിടത്തിൽ കവർച്ച നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊലീസുകാർ എത്തുന്ന സ്ഥലത്തുനിന്നാണ് മോഷ്ടാവ് വിദഗ്ധമായി പണം അടിച്ചുമാറ്റിയത്. എന്തായലും കോടതി പരിസരത്തെ മോഷണം പൊലീസിനും നാണക്കേടായിരിക്കുകയാണ്.