റോബിന്‍ ബസുടമ ഗിരീഷിനെതിരെ പരാതിയുമായി സഹോദരന്‍ : പരാതി നൽകിയത് മുഖ്യമന്ത്രിയ്ക്ക് 

തിരുവനന്തപുരം : റോബിന്‍ ബസുടമ ഗിരീഷിനെതിരെ പരാതിയുമായി സഹോദരന്‍. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. പരാതിയുമായി രംഗത്ത് വന്നത് സഹോദരന്‍ ബേബി ഡിക്രൂസ്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറഞ്ഞു. കൈരളി ന്യൂസാണ് ഇതു സംബന്ധിച്ച് വാർത്ത പുറത്ത് വിട്ടത്.  തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി. നിരന്തരമായി ഭീഷണിപ്പെടുത്തി മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിച്ചു. ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന്‍ വെളിപ്പെടുത്തി. വാടക വീടുകളില്‍ താമസിക്കുന്ന തങ്ങളെ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നുണ്ടെന്നും തങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബേബി ഡിക്രൂസ് പറഞ്ഞു.

Advertisements

Hot Topics

Related Articles