റോക്കട്രിയുടെ വിജയം: 60കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താൻ വർഗ്ഗീസ് മൂലൻ ഫൗണ്ടേഷൻ; കൈകോർത്ത് ആസ്റ്റർ

കൊച്ചി: ചാരക്കേസിന്റെ വസ്തുതകൾ തിരഞ്ഞ ‘റോക്കട്രീ ദി നമ്പി ഇഫ്‌ഫെക്ട്’ എന്ന ബഹുഭാഷാ സിനിമ നേടിയ വൻവിജയം, 60 നിർദ്ധന കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്താനുള്ള അവസരമാക്കുകയാണ് നിർമ്മാതാക്കളായ അങ്കമാലിയിലെ വർഗീസ് മൂലൻസ് ഗ്രൂപ്പ്.

Advertisements

വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ ചാരിറ്റി വിഭാഗമായ വർഗീസ് മൂലൻസ് ഫൗണ്ടേഷനും ആസ്റ്റർ ഹോസ്പിറ്റൽസും ചേർന്നാണ് 18വയസിന് താഴെ പ്രായമുള്ള നിർദ്ധനകുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയകൾ നടത്തുക. കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കോഴിക്കോട് ആസ്റ്റർ മിംസ് എന്നിവിടങ്ങളിലായിയാണ് ചികിത്സ ലഭ്യമാവുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാസ്ത്രക്രിയകൾക്കു മുന്നൊരുക്കമായി ഒക്ടോബർ 30ന് രാവിലെ 9.30ന് അങ്കമാലി ടി.ബി ജങ്ഷനിലെ സി.എസ്.എ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് ഐ.എസ്.ആർ.ഒ മുൻശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉദ്ഘാടനം ചെയ്യും. നമ്പി നാരായണനെ റോക്കട്രീ സിനിമയിൽ അവതരിപ്പിച്ച നടൻ മാധവൻ, ജില്ലാ കളക്ടർ രേണു രാജ്, റോജി ജോൺ എം.എൽ.എ തുടങ്ങിയവരും പങ്കെടുക്കും.

ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്‌സിന്റെ പിന്തുണയോടെ കേരളത്തിലുടനീളം നടക്കുന്ന മെഡിക്കൽ ക്യാമ്പിന്, ആസ്റ്ററിലെ കുട്ടികളുടെ ഹൃദ്‌രോഗ വിഭാഗം ഡയറക്ടർ ഡോ. എഡ്വിൻ ഫ്രാൻസിസ് നേതൃത്വം നൽകും.

ഡോ.അന്നു ജോസ്, ഡോ. ബിജേഷ് വി.വി, ഡോ. രേണു കുറുപ്പ്, പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ ഡോ. രമാദേവി എ.എസ്, പീഡിയാട്രിക് കാർഡിയാക് സർജറിയിൽ നിന്നുള്ള ഡോ. ഗിരീഷ് വാരിയർ എന്നിവരടങ്ങുന്നതാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘം.

വർഗീസ് മൂലൻസ് ഫൗണ്ടേഷൻ, ഹൃദയ സ്പർശം പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ ആശുപത്രികളുമായി സഹകരിച്ച് ഇത് വരെ 201 കുട്ടികളുടെ ഹൃദയശാസ്ത്രക്രിയകൾ വിജയകരമായി നടത്തിയിട്ടുണ്ട്. ലൈബീരിയൻ പ്രസിഡണ്ടിന്റെ അഭ്യർത്ഥന പ്രകാരം കൊച്ചിയിൽ കൊണ്ട് വന്ന് ശസ്ത്രക്രിയ നടത്തി തിരിച്ചയച്ച മൂന്ന് ആഫ്രിക്കൻ കുട്ടികളും അവരിൽ ഉൾപ്പെടുന്നു.

മെഡിക്കൽ ക്യാമ്പിന് ശേഷം വൈകീട്ട് 6ന് നടക്കുന്ന സമാപന ചടങ്ങിൽ അങ്കമാലി ടി.ബി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന മൂലൻസ് ഹൈപ്പർ മാർട്ടിലെ ഈ വർഷത്തെ ഏറ്റവും നല്ല 100 ഉപഭോക്താക്കൾക്കുള്ള സമ്മാനങ്ങളായി കാർ, ബൈക്ക്, ഇലക്ട്രിക് സ്‌കൂട്ടർ റെഫ്രിജറേറ്റർ, സ്വർണ്ണ നാണയങ്ങൾ, പ്രൈസ് കൂപ്പണുകൾ എന്നിവ വിതരണം ചെയ്യും. അതിന് ശേഷം ‘സൂര്യ അങ്കമാലി ചാപ്റ്റർ’ സംഘടിപ്പിക്കുന്ന കലാസന്ധ്യയിൽ, സൂര്യ കൃഷ്ണമൂർത്തിയുടെ ‘സമുദ്ര’ എന്ന കൺടെമ്പററി കലാവിരുന്ന് ഉണ്ടായിരിക്കും.

വർഗീസ് മൂലൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വർഗീസ് മൂലൻ, ഫൗണ്ടേഷൻ ഡയറക്ടർ വിജയ് മൂലൻ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. സാജൻ കോശി, ഹൃദ്‌രോഗ വിഭാഗത്തിലെ മറ്റു ഡോക്ടർമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മെഡിക്കൽ ക്യാമ്പ് വിവരങ്ങൾക്ക് 9249500066, 9249500044, 8111998077, 8848824593

ഇ-മെയിൽ: [email protected]

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.