റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയ്ക്ക് പിന്നിലിടിച്ച് യുവാവിന്​ പരിക്ക്; അപകടം കോടിമത നാലു വരിപ്പാതയിൽ

കോട്ടയം: റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്​നർ ലോറിയിൽ നിയന്ത്രണംവിട്ട സ്കൂട്ടറിടിച്ച്​ യുവാവിന്​ പരിക്ക്​. മൂലേടം കൊല്ലാട് സ്വദേശി ശരത് (24) ആണ് പരിക്കേറ്റത്​.
ഞായറാഴ്ച രാത്രി 9.30 ഓടെ കോടിമതയിലാണ്​ അപകടം. അപകടത്തിന്‍റെ ആഘാതത്തിൽ യുവാവ്​ ബോധരഹിതനായി. വെസ്റ്റ്​ പൊലീസ്​ സ്ഥലത്തെത്തി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles