വീണ്ടും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് റിമി ടോമിയുടെ വിവാഹ വാർത്ത; റിമി വിവാഹിതയാകുന്നു; വരൻ ഹൈന്ദവ മത വിശ്വാസി; റിമി ടോമി മതം മാറി; ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനു പിന്നാലെ റിമി ടോമിയുടെ മതം മാറ്റവും വിവാഹവും ചർച്ചയാക്കി സോഷ്യൽ മീഡിയ

കൊച്ചി: മലയാള സിനിമാ താരം റിമി ടോമി ഇപ്പോഴും എപ്പോഴും സോഷ്യൽ മീഡിയയിൽ മിന്നും താരമാണ്. സോഷ്യൽ മീഡിയയിലെ സജീവ താരമായി നിൽക്കുന്ന റിമി ടോമിയ്ക്കു പിന്നാലെയാണ് എപ്പോഴും സോഷ്യൽ മീഡിയ ട്രോളുകൾ. ഇപ്പോൾ റിമി ടോമി ചോറ്റാനിക്കര ക്ഷേത്ര ദർശനം നടത്തിയതാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. റിമി ക്ഷേത്ര ദർശനം നടത്തിയതിനു പിന്നാലെ തന്നെ റിമി ടോമിയുടെ ഫോട്ടോ വൈറലായി മാറിയത്. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ റിമിയുടെ മതംമാറ്റവും വിിവാഹവും ചർച്ചയായി മാറിയിരിക്കുന്നത്.

Advertisements

താൻ ആദ്യമായി ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് റിമി. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ റിമി ടോമി തന്റെ ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിലും എല്ലാം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വരുന്ന കമന്റുകൾ റിമി ടോമിയെ പോലും കൺഫ്യൂഷൻ ആക്കുന്ന വിധമാണ്. അയ്യോ റിമി മതം മാറിയോ എന്ന സംശയവുമായി ചിലർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിമിയെ ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കുറേ ഏറെ ഹിന്ദുത്വ വാദികൾ. ശാപവാക്കുകൾ കൊണ്ടും, അരുത് എന്ന മുന്നറിയിപ്പ് നൽകി കൊണ്ടും വേറെ കുറേ ക്രിസ്തുമത വിശ്വാസികൾ. വെറുതേ ഒരു അമ്പലത്തിൽ പോയി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഇത്രയും വിരോധികളോ എന്ന് സംശയിച്ചു പോകും വിധമാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

വേറെ ചിലർക്ക് റിമി ടോമി അമ്പലത്തിൽ പോയതും മതം മാറിയതും ഒന്നും ഒരു വിഷയമേ അല്ല. റിമി ഇങ്ങനെ തടി കുറയ്ക്കുന്നത് ആണ് അവരെ സംബന്ധിച്ച് ഏറ്റവും വിഷമമുള്ള കാര്യം. അയ്യോ റിമി ഇനി തടി കുറയ്ക്കല്ലേ, കാണാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കമന്റ് ബോക്‌സിൽ എത്തുന്നവരുണ്ട്.

റിമിയുടെ സൗന്ദര്യത്തെ പ്രശംസിയ്ക്കുന്നവർ ആണ് വേറെ ചിലർ മതപരമായ ചിന്തകൾ ഒന്നും ഇല്ലാതെ, എല്ലാ മതത്തെയും ഒരു പോലെ സ്വീകരിയ്ക്കുന്ന റിമി ടോമിയുടെ ചെയ്തികളെ പ്രശംസിക്കുന്നവരും ഉണ്ട്. മതം മാറിയോ എന്ന് ചോദിക്കുന്നവരോട്,അമ്പലത്തിൽ പോയാൽ മതി മാറി എന്നാണോ അർത്ഥം എന്ന് ഇത്തരക്കാർ ചോദിക്കുന്നു.
അമ്പലത്തിൽ ആയാലും പള്ളിയിൽ ആയാലും ദേവാലയങ്ങളിൽ സന്ദർശനം നടത്തുന്നത് മെഡിറ്റേഷനാണെന്ന പക്ഷക്കാരാണ് ഇവർ. ഗായിക എന്നതിനെക്കാൾ റിമി ടോമി ഇപ്പോൾ പ്രേക്ഷക പ്രിയം നേടുന്നത് അസ്സൽ ഒരു ഹാസ്യ കഥാപാത്രം എന്ന നിലയിലാണ്.

Hot Topics

Related Articles