റോമിൽ ഓണാഘോഷവുമായി മലയാളികൾ : ഓണാഘോഷം സംഘടിപ്പിച്ചത് നമ്മൾ കോട്ടയംകാർ കോട്ടയം പ്രവാസി കൂട്ടായ്മ

                                                                  റോം :ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ കോട്ടയംകാരുടെ കൂട്ടയ്മയായ "നമ്മൾ കോട്ടയംകാർ, കോട്ടയം പ്രവാസി കൂട്ടായ്മ റോം  വിപുലമായ ചടങ്ങുകളോടെ ഓണം ആഘോഷിച്ചു.

കോട്ടയം കൂട്ടായ്മയുടെ പ്രസിഡന്റ്‌ ജോസ്മോൻ കമ്മട്ടിൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജോസുകുട്ടി എണ്ണമ്പ്ലാശ്ശേരിൽ സ്വാഗതം ആശംസിച്ചു.ഇറ്റലിയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടന ആയ എ എൽ ഐ കെ ഇറ്റലിയുടെ പ്രസിഡന്റ്‌ ഷൈൻ റോബർട് സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisements

നാനൂറു പേര് പങ്കെടുത്ത ഓണാഘോഷത്തിൽ നാട്ടിലെ ഓണത്തിന്റെ പ്രതീതി ഉളവാക്കുന്ന രീതിയിൽ അത്തപ്പൂക്കള വും ഓണപ്പാട്ടുകളും തിരുവാതിരയും വിഭവ സമൃതമായ ഓണസദ്യയും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള അനവധി ഒണക്കളികളുംആഘോഷത്തിന് മാറ്റുകൂട്ടി. ആവേശം വാനോളം ഉയർത്തിയ വടംവലിയും നടന്നു..നാട്ടിൽ നിന്നും നിരവധി ജനപ്രതിനിധികളും സിനിമ രംഗത്തെ പ്രമുഖരും ആശംസകൾ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈസ് പ്രസിഡന്റ്‌ ലിസി ജോസ് നന്ദി അർപ്പിച്ചു. കമ്മറ്റി അംഗങ്ങൾ ആയ ബിന്ദു റെജി, എ സി സ്റ്റീഫൻ,സന്തോഷ്‌ പിള്ളേച്ചൻ, ടോം ലൂക്കോസ്, ജോയിച്ചൻ,ജേക്കബ് പൂത്തറ,ജിന്റോ കുര്യക്കോസ്, എബി കാണക്കാലിൽ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles