തൊടുപുഴ : കൂട്ടായ പരിശ്രമത്തിലൂടെ വിജയം കൈവരിക്കാന്‍ കഴിയുമെന്നതിന്റെ ഉദാത്ത മാതൃകയാണ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ആസൂത്രണത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരുകള്‍ മാറി വന്നാലും പഞ്ചായത്തിന്റെ പ്രവര്‍ത്തനം തുടര്‍ പ്രക്രിയയാണ്. എല്ലാവരുടെയും സഹകരണത്തില്‍ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നാടിന്റെ വികസനം സാധ്യമാകൂ. വാഴത്തോപ്പ് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ചെറുതോണിയെ നാലു വര്‍ഷം കൊണ്ട് ഒരു ടൗണ്‍ഷിപ് ആക്കി ഉയര്‍ത്തും. 50 കോടി മുതല്‍ മുടക്കില്‍ സാംസ്കാരിക മ്യൂസിയവും ജല മ്യൂസിയവും തിയേറ്റര്‍ സമുച്ചയവും നിര്‍മ്മിക്കുന്നതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയവരും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരും പഞ്ചായത്തിനു കരുത്തും അഭിമാനവുമാണെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് ഓഫീസ് അനക്സ് മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.