മോസ്‌കോ: റഷ്യയില്‍ ഇന്‍സ്റ്റഗ്രാമിന് പകരം റോസ്ഗ്രാം വരുന്നു. ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ഇന്‍സ്റ്റാഗ്രാം കഴിഞ്ഞയാഴ്ചയാണ് റഷ്യ നിരോധിച്ചത്. മാര്‍ച്ച് 14 ന് റഷ്യന്‍ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ റോസ്‌കോംനാഡ്സോറാണ് ഇന്‍സ്റ്റാഗ്രാം റഷ്യയില്‍ നിരോധിച്ചത്. ‘റഷ്യന്‍ ആക്രമണകാരികള്‍ക്ക് മരണം’ പോലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഉക്രെയ്‌നിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അനുവദിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു നിരോധനം.
ഏകദേശം 80 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ റഷ്യയില്‍ ഉണ്ട്. രാജ്യത്ത് ഇന്‍സ്റ്റാഗ്രാം നിരോധിച്ചതിന് പിന്നാലെയാണ് റോസ്ഗ്രാം എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം കോപ്പി സോഷ്യല്‍മീഡിയ റഷ്യ ഇറക്കുന്നത്. പേരിലെ സമാനതയ്ക്ക് പുറമേ, റോസ്ഗ്രാമിന്റെ രൂപകല്‍പ്പനയും ലേഔട്ടും ഇന്‍സ്റ്റഗ്രാമിന് സമാനമാണിത്.റോസ്ഗ്രാം മാര്‍ച്ച് 28 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാകും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഇന്‍സ്റ്റഗ്രാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്, അതിന്റെ റഷ്യന്‍ അനലോഗ് സൃഷ്ടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് തീരുമാനിച്ചു, അതാണ് റോസ്ഗ്രാം,’ റോസ്ഗ്രാം അധികൃതര്‍ പറയുന്നു.