കടുത്തുരുത്തി : ടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൈലാടുംപാറ അരൂകുഴുപ്പിൽ കുടുംബത്തിന്റെ സഹകരണത്തോടെ മുട്ടുചിറ മൈലാടുംപാറയിൽ നവീകരിച്ച് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം അഡ്വ. മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. സദവസരത്തിൽ റോട്ടറി ക്ലബ് പ്രസിഡന്റ് കേണൽ സൈമൺ പി. ജെ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോ. ടെസ്സി കുര്യൻ, ഡിസ്ട്രിക്റ്റ് ചീഫ് അഡ്വൈസർ
ഡോ. ജോർജ് മൂലയിൽ, സെക്രട്ടറി ബേബി എം യു എന്നിവർ പ്രസംഗിച്ചു.
Advertisements