കുറവിലങ്ങാട് : റോട്ടറി ക്ലബ്ബിൻ്റെ കൃത്രിമ കാൽ വിതരണ ക്യാമ്പ് ഡിസംബർ 17 മുതൽ 25 വരെ വൈക്കം നാഗമ്പുഴിമനയ്ക്ക് സമീപമുള്ള റോട്ടറി ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്വയിലോൺ റോട്ടറി ക്ലബ്ബിൻ്റെയും, റോട്ടറി ഫൗണ്ടേഷൻ്റെയും സഹകരണത്തോടെയാണ് നടത്തുന്നത്. ജയ്പൂർ ലിംപ് നിർമ്മാണ കമ്പനിയിലെ വിദഗ്ധരാണ് ക്യാമ്പിൽ കാൽ നിർമ്മിച്ച് നൽകുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് കൃത്രിമ കാൽ ലഭിക്കുക. വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ജെറി ചെറിയാൻ (8129190044), കുറവിലങ്ങാട് റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് റാൽഫ് തോമസ് (9447568856), അസിസ്റ്റൻ്റ് ഗവർണ്ണർ സാം ജോസഫ് (9847056607) എന്നിവരെ പേര് രജിസ്റ്റർ ചെയ്യുവാൻ ബന്ധപ്പെടുക.