കോട്ടയം: റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പ്രസിഡണ്ട് സി.തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രഫ.കെ.സി ജോർജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. റോട്ടറി കുടബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ദേശഭക്തി ഗാനാലാപനവും ഭാരതമാതാ വന്ദനവും നടത്തി. രാജു വർഗീസ്, എബി തോമസ്, ലെനിൻ സി.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി വിനോദ് ചെറിയാൻ നന്ദി പറഞ്ഞു.
Advertisements











