പത്തനംതിട്ട : ഇടതുപക്ഷ രാഷ്ട്രീയത്തിന് നയവ്യതിയാനം സംഭവിച്ചിട്ടുള്ളപ്പോഴെല്ലാം അതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും രാഷ്ട്രീയത്തെ ശരി യായ ദിശയിലേക്ക് നയിക്കുന്നതിന് ധീരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത നേതാവായിരുന്നു പ്രൊഫ. ടി.ജെ. ചന്ദ്രചൂഡനെന്ന് ആർ.എസ്.പി. ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാർ പറഞ്ഞു. ആർ.എസ്.പി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫാത്തിമാ ആഡിറ്റോറിയത്തിൽ നടന്ന പ്രഫ. ടി.ജെ. ചന്ദ്രചൂഡന്റെ നിര്യാണത്തിലുള്ള അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും മുന്നണി ബന്ധങ്ങളെ ആദർശാധിഷ്ടിതമായി ഇണക്കിചേർക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നെന്ന് അനുശോചന സമ്മേളനം വിലയിരുത്തി. സംസ്ഥാന സെകട്ടറിയേറ്റ് അംഗം അഡ്വ. പി.ജി. പ്രസന്നകുമാർ അനുസ്മരണ പ്രസംഗം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർ.എസ്.പി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ജോർജ്ജ് വറുഗീസ് അദ്ധ്യക്ഷനായ അനുസ്മരണ യോഗത്തിൽ സംസ്ഥാന കമ്മറ്റിയംഗങ്ങളായ തോമസ് ജോസഫ്, ആർ.എം. ഭട്ടതിരി, കലാനിലയം രാമചന്ദ്രൻ നായർ, ടി എം സുനിൽ കുമാർ, യു.റ്റി.യു.സി. ജില്ലാ സെക്രട്ടറി എൻ. സോമരാജൻ, മണ്ഡലം സെക്രട്ടറിമാരായ ഷഹിദാ ഷാനവാസ്, പൊടിമോൻ കെ. മാത്യു, സജി നെല്ലുവേലിൽ, മധുസൂദനൻ നായർ, പ്രാഫ. ഡി. ബാബു ചാക്കോ, പ്രേംജിത് ശർമ്മ, എ.എം. ഇസ്മയിൽ, ഈപ്പൻ മാത എന്നിവർ പ്രസംഗിച്ചു.