ആർ.എസ്.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും നടത്തി

പത്തനംതിട്ട : ആർ.എസ്.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ആർ.എസ്.പി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉത്ഘാടനം ചെയ്തു.ആർ.എസ്.പി. കേന്ദ്ര കമ്മിറ്റിയംഗവും, ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ.എസ്. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു . അഡ്വ ജോർജ് വർഗ്ഗീസ് സ്വാഗതംപറഞ്ഞു. മയക്കുമരുന്നിൻ്റെ വ്യാപകമായ ഉപഭോഗത്തിനെതിരെ ജനകീയ പ്രതിരോധം വളർത്തുന്നതിൻ്റെ ഭാഗമായുള്ള പ്രവർത്തനം നടക്കുമ്പോൾ തന്നെ എം.എൽ.എ.യുടെ മകൻ ഉൾപ്പെട്ട മയക്കുമരുന്നു കേസ് നിസ്സാരവൽക്കരിക്കാൻ സാംസ്കാരിക വകുപ്പ് മന്ത്രി തന്നെ തയ്യാറായത് തന്നെ അത്ഭുതപ്പെടുത്തുന്നതായും, കേരളത്തിൽ അധോലോക മാഫിയ സംസ്കാരം വളർന്നു വരുന്നതായും എൻ.കെ.പ്രേമചന്ദ്രൻ.എം.പി. പറഞ്ഞു.

Advertisements

കേരളം ഭരിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായ ഗവണ്മെൻ്റും, ഗവണ്മെൻ്റിന് നേതൃത്വം നല്കുന്ന സി.പി.എമ്മും അധോലോക മാഫിയ സംസ്കാരം വളർത്തുന്നതിൽ മുഖ്യ പങ്കാളികളാണെന്നും എൻ.കെ.പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. പെരിയ ഇരട്ട കൊലക്കേസിൽ സി.പി.എം നേതാക്കൾ തന്നെ ശിക്ഷിക്കപ്പെട്ടതും കൊടി സുനിയെ പോലയുള്ള കൊടും കുറ്റവാളികൾക്കു പരോൾ നല്ലിയതും ഇതിന് ഉദാഹരണങ്ങളാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച, ധൂർത്തിൻ്റെയും കെടുകാര്യ സ്ഥതയുടേയും പര്യായമായി മാറിയ ഈ സർക്കാർ വിലക്കയറ്റം സൃഷ്ടിച്ചും, പൊതുവിതരണമേഖലയെ തകർത്തും, ക്ഷേമപെൻഷനുകൾ നല്കാതെയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജി.പ്രസന്നകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ.ജോർജ് വർഗീസ്,തോമസ് ജോസഫ്,ടി.എം. സുനിൽകുമാർ, ആർ.എം. ഭട്ടതിരി, കലാനിലയം രാമചന്ദ്രൻ, മണ്ഡലം സെക്രട്ടറിമാരായ പൊടി മോൻ.കെ മാത്യു. കെ.പി.മധുസൂദനൻ പിള്ള, ഷാഹിദാ ഷാനവാസ്, സജി നെല്ലുവേലി, പ്രൊ. ഡി. ബാബുചാക്കോ, യു.റ്റി.യു.സി. സെക്രട്ടറി എൻ. സോമരാജൻ പന്തളം, പെരിങ്ങര രാധാകൃഷ്ണൻ, ജോൺസ് യോഹന്നാൻ, പി.എം ചാക്കോ, ജി.രവിപിള്ള, ഈപ്പൻ മാത്യു,മഹിളാ സംഘം സെക്രട്ടറി ടി.സൗദാമിനി, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു. ആർ.എസ്.പി. ലോക്കൻ സെക്രട്ടറി ഇസ്മയിൽ നന്ദിയും പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.