റബർ വിലസ്ഥിരതാ പദ്ധതി കെ എം മാണി റബർ വിലസ്ഥിരതാ പദ്ധതിയെന്ന് പുനർനാമകരണം ചെയ്യണം : കേരളാ യൂത്ത്ഫ്രണ്ട്‌ എം

കോട്ടയം : കേരളത്തിലെ റബർ കർഷകർ വിലയിടിവ് മൂലം വലിയ ദുരിതമനുഭവിച്ചപ്പോൾ കൈത്താങ്ങാകുന്നതിനു കേരളാ കോൺഗ്രസ് എം ചെയർമാനും ധനകാര്യമന്ത്രിയുമായിരുന്ന കെ എം മാണി യാണ് വിവിധ വകുപ്പുകളെ ഏകോപിപിച്ച് റബർ വിലസ്ഥിരതാ പദ്ധതി ആവിഷ്കരിച്ചത് .നാളിതുവരെയും ഇതിനു സമാനമായ മറ്റൊരു പദ്ധതി ആവിഷ്കരിക്കുന്നതിനു കേന്ദ്ര ഗവണ്മെന്റിനു സാധിച്ചിട്ടില്ല  ചണവും പരുത്തിയും കാർഷിക വിളകളായി പ്രഖ്യാപിച്ചപ്പോളും റബറിനെ കാർഷിക വിള യായി പരിഗണിക്കുന്നതിന് പോലും തയ്യാറാകാത്ത കേന്ദ്രസർക്കാർ രാജ്യത്തെ കർഷകരെയും ചെറുപ്പക്കാരെയും ദ്രോഹിക്കുകയാണെന്നും

Advertisements

കേരളാ യൂത്ത്ഫ്രണ്ട്‌ എം ആരോപിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

.വിലസ്ഥിരതാ പദ്ധതി യിലൂടെ റബറിനു 250 രൂപ വില ഉറപ്പുവരുത്തണമെന്നും കേരളാ യൂത്ത്ഫ്രണ്ട്‌ എം സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു .കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അലക്സ് കോഴിമല സംസ്ഥാന നേതൃ സമ്മേളനം ഉത്‌ഘാടനം ചെയ്തു  .സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിച്ചു.

.സാജൻ തൊടുക,സിറിയക് ചാഴികാടൻ,ഷെയ്ക് അബ്ദുള്ള ,ദീപക് മാമ്മൻ മത്തായി ,ജോജി പി തോമസ് ,ആൽബിൻ പേൺഡാനം,ഷിബു തോമസ് ,എൽബി അഗസ്റ്റിൻ ,മാത്യു നൈനാൻ ,സുനറ്റ് കെ വൈ ,ജോജസ് ജോസ് ,തോമസ് ഫിലിപ്പോസ് ,ജോമോൻ പൊടിപാറ ,അരുൺ തോമസ് ,ജോഷ്വാ രാജു ,പീറ്റർ പാവറട്ടി ,ഷിജോ ഗോപാലൻ ,സെബാസ്റ്റ്യൻ മുല്ലക്കര എന്നിവർ പ്രസംഗിച്ചു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.