കോട്ടയം : റബ്ബർ മേഖലയിലെ കർഷകരനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ആശ്വാസകരമായ പരിഹാരം കാണുവാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അഡ്വ ജോർജ് കുര്യൻ പറഞ്ഞു. സംസ്ഥാന സർക്കാർ റബ്ബർ കർഷകരുടെ വിഷയത്തിൽ ഒന്നും ചെയ്യാൻ ശ്രമിക്കുന്നില്ലന്നും കർഷകവെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.പി.എസ് പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, റബ്ബർ ബോർഡ് മെമ്പർമാരായുള്ള കോര സി ജോർജ്, ജോർജുകുട്ടി, പി രവീന്ദ്രൻ, ആർ.പി.എസ് പ്രതിനിധികളായ ബാബു ജോസഫ് , വി.വി ആൻ്റണി , അഡ്വ.ഗോപാലകൃഷ്ണൻ , സുബൈർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ആർപിഎസുകളെ പ്രതിനിധീകരിച്ച് നാൽപതോളം പ്രതിനിധികളും യോഗത്തിൽ സന്നിഹിതരായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റബ്ബർ മേഖലയിൽ ഉള്ള കർഷകർക്കു കൂടുതൽ പ്രയോജനം ലഭിക്കത്തക്ക വിധം കാര്യങ്ങൾ പഠിച്ചു അതിനു വേണ്ട നടപടികൾ സ്വീകരിക്കുവാൻ വേണ്ടിയിട്ടുള്ള ശ്രമം നടത്തുമെന്നു അദ്ദേഹം പറഞ്ഞു.