റബ്ബർ വിലയിടിവിന്‍റെ ഉത്തരവാദി കേന്ദ്രസർക്കാർ ; കേരളത്തിലെ റബറിന്‍റെ താങ്ങുവില ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ ഉയർത്തണം ; ജോസ് കെ മാണി

ഡല്‍ഹി: റബർ വിലയിടിവിന്‍റെ ഉത്തരവാദി കേന്ദ്രസർക്കാരാണെന്നും എങ്കിലും കേരളത്തിലെ റബറിന്‍റെ താങ്ങുവില ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ കൂട്ടേണ്ടതാണെന്നും കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി.റബർ താങ്ങുവില കൂട്ടിയതു പോരായെന്നതു ശരിയാണെങ്കിലും കടുത്ത സാന്പത്തിക പ്രതിസന്ധിയിലും 10 രൂപ കൂട്ടിയില്ലേയെന്ന് സിപിഎം നേതാവ് എളമരം കരീം. ക്ഷേമപെൻഷനുകള്‍ പോലും കൂട്ടാത്തപ്പോഴും റബറിന് തുക കൂട്ടിയെന്നും റബറിന്‍റെ വിഷയം എല്‍ഡിഎഫിന്‍റെ പൊതുവായതാണെന്നും സിപിഐ നേതാവ് ബിനോയ് വിശ്വവും സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

Advertisements

പത്തു കൊല്ലത്തെ ബിജെപി ഭരണകാലത്ത് റബർ കർഷകർക്ക് ഒരു ചെറിയ സഹായം പോലും കേന്ദ്രസർക്കാർ ചെയ്തില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. കേരളത്തിന്‍റെ സന്പദ്ഘടനയുടെ നട്ടെല്ലായ റബർ കർഷകരുടെ ഉണ്ടായിരുന്ന വരുമാനംകൂടി ഇല്ലാതാക്കി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ്. ബിജെപിക്ക് രാഷ്‌ട്രീയലാഭം ഉണ്ടെങ്കില്‍ മാത്രം സഹായിക്കാമെന്ന സമീപനവും അംഗീകരിക്കാനാകില്ല. കേരളത്തിന്‍റെ സന്പദ്ഘടന ചലനാത്മകമാക്കുന്നത് റബറാണ്. പതിറ്റാണ്ടുകള്‍ക്കു മുന്പേ റബർ നിയമം പാസാക്കിയത് ഇതിന്‍റെ പ്രാധാന്യം മനസിലാക്കിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റബർ കർഷകരുടെ വരുമാനം ഇല്ലാതാക്കി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഒരു ചെറിയ സഹായംപോലും പത്തു കൊല്ലത്തിനിടെ ഉണ്ടായില്ല. എന്നാല്‍ ചണം, പരുത്തി, പഞ്ചസാര അടക്കമുള്ള കർഷകർക്കു കേന്ദ്രസർക്കാർ സഹായം നല്‍കിയിട്ടുണ്ടെന്ന് ജോസ് ചൂണ്ടിക്കാട്ടി. ആഗോള ഉത്പന്നമായ റബറിന്‍റെ വില കേന്ദ്രനയത്തെ മാത്രം ആശ്രയിച്ചാണ്. സംസ്ഥാന സർക്കാർ വിചാരിച്ചാല്‍ വില കൂട്ടാനാകില്ല. റബർ ഉത്പന്നങ്ങള്‍ക്ക് ഏർപ്പെടുത്തിയിരുന്ന ആന്‍റി ഡംപിംഗ് ഡ്യൂട്ടിയില്‍ 2021-22ല്‍ 1,250 കോടിയും കഴിഞ്ഞ സാന്പത്തികവർഷം 1,500 കോടി രൂപയും കിട്ടിയിരുന്നു. ഇത്തവണ ഒന്നുമില്ല. 

റബറിന്‍റെ താങ്ങുവില കിലോയ്ക്കു പത്തു രൂപ കൂട്ടിയതില്‍ തൃപ്തനാണോയെന്ന ചോദ്യത്തിന്, എത്ര കിട്ടിയാലും സന്തോഷം എന്നായിരുന്നു മറുപടി. സാമ്പത്തിക പ്രതിസന്ധിക്കിടിയിലും പത്തു രൂപ കൂടിയെങ്കിലും കൂട്ടണമെന്ന് മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും കേരള കോണ്‍ഗ്രസ് എം ആവശ്യമുന്നയിക്കുമെന്ന് പാർട്ടി നേതാക്കള്‍ സൂചന നല്‍കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.