കോട്ടയം: പിണറായി വിജയൻ ലോകായുക്തയോട് ചെയ്തതാണ് നരേന്ദ്രമോദി റബ്ബർ ബോർഡിനോട് ചെയ്യുന്നതെന്നും, സെസ് പിരിക്കാനുള്ള അവകാശം ഇല്ലാതാക്കി നഷ്ടത്തിലാണെന്ന് പറഞ്ഞ് സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം എന്നും കെ.മുരളീധരൻ എം.പി. അദാനി സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേയ്ക്ക് പോയതാണ് ഇത്തവണ റിപ്പബ്ളിക്ക് ദിനത്തിൽ കേട്ട നല്ലവാർത്ത, റബർ കർഷകരുടെ സങ്കടത്തെക്കാർ അദാനിയുടെ നഷ്ടമോർത്താണ് മോദിക്ക് സങ്കടമെന്നും അദ്ദേഹം പറഞ്ഞു.
റബ്ബറിന്റെ താങ്ങു വില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ റബ്ബർ ബോർഡ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, കുഞ്ഞ് ഇല്ലംപള്ളി, ഫിലിപ്പ് ജോസഫ്, പി.ആർ.സോന, ജയ്ജി പാലയ്ക്കലോടി, സുധാ കുര്യൻ, ജയ് ജോൺ പേരയിൽ, ബിജു പുന്നത്താനം, എ.സനീഷ് കുമാർ, എം.പി. സന്തോഷ് കുമാർ, ബാബു.കെ.കോര, ജോണി ജോസഫ്, ഷിൻസ് പീറ്റർ, വി.വി. പ്രസാദ്, സുഷമ ശിവദാസ്, രാധാ.വി.നായർ, റ്റി.സി.റോയി, റോയി കപ്പലുമാക്കൽ, കെ.ജി. ഹരിദാസ്, ജോ പായിക്കാടൻ, മുഹമ്മദ് ഇല്യാസ്, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.