റബ്ബർ പാലിന്റെ ഗുണനിലവാര പരിശോധന നിരക്ക് കുറച്ചു

കോട്ടയം: റബ്ബർ പാലിന്റെ ഗുണനിലവാര പരിശോധനയായ ഡി.ആർ.സി (ഡ്രൈ റബ്ബർ കണ്ടന്റ്) പരിശോധനയുടെ നിരക്ക് കുറച്ചു. വ്യവസായ വാണിജ്യ വകുപ്പിന്റെ ചങ്ങനാശ്ശേരി, മഞ്ചേരി എന്നിവിടങ്ങളിലുളള കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററുകളിലെ പരിശോധന നിരക്കുകളാണ് നിലവിലെ 96 രൂപയിൽ നിന്നും 80 ശി രൂപയായി കുറച്ചത്. 2022-23 സംരംഭക വർഷമായി ആചരിക്കുന്നതിനാൽ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കോമൺഫെസിലിറ്റി സർവ്വീസ് സെന്ററുകൾ നൽകുന്ന വിവിധ സേവനങ്ങൾക്കുളള ഫീസ് നിരക്കിലും ഇളവുണ്ട്. റബ്ബർ കർഷകർ, വ്യവസായ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററുകളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചങ്ങനാശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2720311

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.