കോട്ടയം: റബ്ബർ വിലയിടിവിൽ പ്രതിക്ഷിച്ചുകൊണ്ട് കേരളാ യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റബ്ബർ ബോർഡിനു മുൻപിൽ ധർണ സമരം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് ധർണ്ണ ഉത്ഘാടനം ചെയ്തു.
റബ്ബർ വിലയുടെ ഇടിവ് തുടരുമ്പോഴും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നോക്കുകുത്തിയെ പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിയ്ക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. റബ്ബർ വ്യവസായികളുമായിട്ടുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സർക്കാർ മുൻപ് നിശ്ചയിച്ച അടിസ്ഥാന വില ആയ 170 രൂപ കുടിശിക സഹിതം കൊടുത്തു തീർക്കാനും അടിസ്ഥാന വില 200 രൂപ ആയി വർദ്ധിപ്പിക്കുവാനും സംസ്ഥാന സർക്കാർ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ പ്രസിഡന്റ് ഷിബു കായപ്പുറം അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി പി.എസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി, വർക്കിംഗ് പ്രസിഡന്റ് ജെയിംസ് പതിയിൽ, അനൂപ് കങ്ങഴ,റോയി മൂലേക്കരി, ജെയിംസ് കാലാവടക്കൻ. ബിജു താനത്ത്, സോബിൻ മുലയിൽ, ജോബി പുതുപ്പള്ളി. അനീഷ് എന്നിവർ സംസാരിച്ചു.