കീവ്: യുക്രൈനിൽ വീണ്ടും ആക്രമണം ശക്തമാക്കി റഷ്യ. ആധുനിക യുദ്ധ ടാങ്കുകൾ യുക്രൈന് നൽകുമെന്ന് അമേരിക്കയും ജർമനിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. റഷ്യൻ ആക്രമണത്തിന് പിന്നാലെ, യുക്രൈനിൽ രാജ്യവ്യാപക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
തലസ്ഥാനമായ കീവിലും പ്രധാന നഗരങ്ങളിലും കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രൈന്റെ വൈദ്യുത കേന്ദ്രങ്ങളെ ഉന്നംവെച്ചാണ് ആക്രമണം നടത്തുന്നത്. ഇതുവരെ മുപ്പതോളം മിസൈലുകൾ റഷ്യ തൊടുത്തുവിട്ടതായി യുക്രൈൻ വ്യക്തമാക്കി. 24 ഡ്രോണുകളെ സൈന്യം വെടിവെച്ചിട്ടതായും യുക്രൈൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
’31 എംഐ അബ്രാംസ്’ ടാങ്കുകൾ യുക്രൈന് കൈമാറും എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയത്. ‘ലെപ്പേഡ് 2’ ടാങ്കുകകൾ നൽകുമെന്നാണ് ജർമനി അറിയിച്ചിട്ടുള്ളത്.
തങ്ങൾ അയക്കുന്ന ടാങ്കുകൾ റഷ്യയ്ക്ക് ഭീഷണിയല്ലെന്നും യുക്രൈന് സ്വയം സംരക്ഷിക്കാൻ സഹായിക്കാനാണ് ടാങ്കുകൾ അയക്കുന്നത് എന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പതിനാല് ടാങ്കുകളാണ് ജർമനി യുക്രൈന് കൈമാറുന്നത്.