റബര്‍ വിലസ്ഥിരതാപദ്ധതി :  തുക വര്‍ദ്ധനവ് ഉടന്‍ നടപ്പാക്കണം :ജോസ് കെ.മാണി  

കോട്ടയം. റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ തുക വര്‍ദ്ധനവ് ഉടന്‍ നടപ്പാക്കണമെന്ന്  കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. റബര്‍ വിലസ്ഥിരതാ പദ്ധതിക്ക് തുടക്കം കുറിച്ച കേരളാ കോണ്‍ഗ്രസ് (എം) പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.  

Advertisements

ബഫര്‍സോണ്‍ സംബന്ധിച്ച കോടതി ഉത്തരവ് നടപ്പാക്കുമ്പോള്‍ ഓരോ പ്രദേശത്തെയും സാഹചര്യങ്ങള്‍ പ്രത്യേകമായി പരിഗണിക്കേണ്ടതാണെന്ന സുപ്രിംകോടതി ബെഞ്ചിന്റെ നിരീക്ഷണം, വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായിരിക്കണം ബഫര്‍സോണ്‍ നിശ്ചയിക്കേണ്ടത് എന്ന കേരളാ കോണ്‍ഗ്രസ് (എം) എംപവേര്‍ഡ് കമ്മറ്റിക്ക് മുന്നില്‍ സമര്‍ത്ഥിച്ച വാദങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്. ജില്ലയിലെ കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റുമാരുടേയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടേയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാര്‍ട്ടിയുടെ രണ്ടാം ഘട്ട മെമ്പര്‍ഷിപ്പ് വിതരണം ഈ മാസം 31 ന് പൂര്‍ത്തിയാവും. മയക്കുമരുന്നിനെതിരെ മോചനജ്വാലയുമായി കേരളാ കോണ്‍ഗ്രസ് (എം) ഏറ്റെടുത്തിരിക്കുന്ന ക്യാമ്പയിന് പൊതുസമൂഹത്തില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ചതായും യോഗം വിലയിരുത്തി.  ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് ചാഴികാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ്, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജോര്‍ജ്കുട്ടി അഗസ്തി, ജോസ് ടോം, ടോമി കെ.തോമസ്, സണ്ണി പാറപ്പറമ്പില്‍, വി.ടി ജോസഫ്, ബേബി ഉഴുത്തുവാല്‍, ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ടോബി തൈപ്പറമ്പില്‍, ഷീലാ തോമസ്, രാമചന്ദ്രന്‍ അള്ളുപുറം, എല്‍ബി അഗസ്റ്റിന്‍, ആദര്‍ശ് എബ്രഹാം മാളിയേക്കല്‍, പൗലോസ് കടമ്പംകുഴി, ബാബു കുരിശുംമൂട്ടില്‍, ഫ്രാന്‍സിസ് പാണ്ടിശ്ശേരി, രാജു ആലപ്പാട്ട്, ബിജു ചക്കാല, സോണി തെക്കേല്‍, മാത്യുകുട്ടി കുഴിഞ്ഞാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.