കീവ് : യുക്രെയ്നും അമേരിക്കയും സംയുക്തമായി ആയുധനിര്‍മാണത്തിന് ധാരണയായെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കി പറഞ്ഞു. യുക്രെയ്നിലാണ് ആയുധ വ്യവസായകേന്ദ്രം നിര്‍മിക്കുക. യു.എസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. തൊഴില്‍ സൃഷ്ടിക്കുകയും സമ്ബദ്വ്യവസ്ഥക്ക് കരുത്തുപകരുകയും ചെയ്യുന്ന ദീര്‍ഘകാല കരാറിലെത്താൻ കഴിഞ്ഞു.
റഷ്യക്കെതിരായ യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ രാജ്യത്തിന് ഏറെ ഗുണംചെയ്യുന്നതാണിത്. 20ലേറെ രാജ്യങ്ങളില്‍നിന്നുള്ള ആയുധനിര്‍മാണ കമ്ബനികളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുമെന്ന് സെലൻസ്കി നേരത്തേ പറഞ്ഞിരുന്നു. രാജ്യത്തെ ആയുധനിര്‍മാണ കമ്ബനി നവീകരിക്കാനും ശേഷി വര്‍ധിപ്പിക്കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ സെലൻസ്കിയുടെ സന്ദര്‍ശനത്തിനിടെ യു.എസ് യുക്രെയ്ന് 12.8 കോടി ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചു. കവചിത വാഹനങ്ങളും ടാങ്ക് വേധ മിസൈലുകളും വെടിക്കോപ്പുകളും ഉള്‍പ്പെടുന്നതാണിത്. യു.എസിന്റെ അബ്രാംസ് ടാങ്കുകളുടെ ആദ്യ ബാച്ച് അടുത്തയാഴ്ച യുക്രെയ്ന് കൈമാറും. അതിനിടെ സെലൻസ്കി വെള്ളിയാഴ്ച കാനഡ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി. മുൻകൂട്ടി പ്രഖ്യാപിക്കാതെയുള്ള സന്ദര്‍ശനമായിരുന്നു ഇത്.