മോസ്കോ: യുക്രൈനെ കടന്നാക്രമിച്ച് റഷ്യ. ബാഹ്യശക്തികള്‍ ഇടപെട്ടാല്‍ പത്യാഘാതം ഗുരുതരമാകുമെന്നും പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ന് സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ആവശ്യപ്പെട്ടു. യുക്രെയ്ന് തലസ്ഥാനമായി കീവില്‍ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കീവില്‍ ആറ് സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഖാര്ക്കീവില് യുക്രെയ്ന് സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.
യുക്രൈനില്‍ ബാക്കിയുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മലയാളി വിദ്യാര്‍ത്ഥികളടക്കം കാത്തുനില്ക്കുന്ന കീവ് വിമാനത്താവളത്തിനടുത്ത് മിസൈല്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇവര്‍ നിലവില്‍ സുരക്ഷിതരാണ്. ഇന്ത്യയുടെ നിലപാടും വരും മണിക്കൂറില്‍ വ്യക്തമാക്കേണ്ടി വരും. നഗരങ്ങളിലും ഒഡേസ തുറമുഖത്തും ആക്രമണം തുടരുകയാണ്. ശ്ക്തമായി പ്രതിരോധിക്കുമെന്ന നിലപാടിലാണ് യുക്രൈന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.’നാറ്റോ വിപുലീകരണത്തിന് യുക്രെയ്നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്നില്‍ സൈനിക നടപടി അനിവാര്യമാണ്. യുക്രെയ്നിലെ ഡോണ്‍ബാസിലാണ് സൈനിക നടപടിക്ക് പുടിന് ഉത്തരവിട്ടത്. ഇതിനിടെ, യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും നിലവിലെ സ്ഥിതി വേദനാജനകമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പുടിനോട് ആവശ്യപ്പെട്ടു.