യുക്രൈന്: കിഴക്കന്‍ ഡോണ്‍ബാസിനായുള്ള യുദ്ധം റഷ്യ ആരംഭിച്ചെന്ന പ്രസ്താവനയുമായി യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി. പ്രദേശത്ത് റഷ്യക്കെതിരെ യുക്രൈന് സൈന്യം ചെറുത്തുനില്‍പ്പ് ശക്തമാക്കിയെന്നും ഡോണ്‍ബാസ് റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു.
യുക്രൈനിലെ വിവിധ നഗരങ്ങളില്‍ റഷ്യ ആക്രമണം തുടരുകയാണ്. കിഴക്കന്‍ ഡോണ്‍ബാസിനായുള്ള യുദ്ധം റഷ്യ ആരംഭിച്ചുകഴിഞ്ഞു. കിയവിലെ തിരിച്ചടിക്ക് ശേഷം റഷ്യ ആക്രമണം കിഴക്കന്‍ യുക്രൈനിലേക്ക് മാറ്റുകയാണെന്നും യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു. അയല്‍രാജ്യങ്ങള്‍ക്ക് മേലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടെന്നും ഞങ്ങള്‍ക്ക് ഞങ്ങളെ മാത്രമാണ് വിശ്വാസമെന്നും സെലന്‍സ്കി വ്യക്തമാക്കി.