റഷ്യൻ ആക്രമണത്തിൽ ഭയന്ന് വിറച്ച് മലയാളി കുട്ടികൾ ; കീവിൽ കുടുങ്ങിയവർ ഇന്റർനെറ്റ് ഓൺ ചെയ്യരുതെന്ന് നിർദേശം; ആശ്വാസമായി സമാധാന ചർച്ച

കീവ് : രാത്രിയിൽ ഇന്റർനെറ്റ് ഓൺ ചെയ്യാതെ ശ്വാസമടക്കിപ്പിടിച്ച് ബംഗറിൽ കഴിഞ്ഞുകൂടി മലയാളി പെൺകുട്ടികൾ. ഉക്രൈനിൽ റഷ്യൻ ആക്രമണം ശക്തമാക്കിയത് പിന്നാലെയാണ് മലയാളി പെൺകുട്ടികൾ ബംഗറിൽ ശ്വാസമടക്കിപ്പിടിച്ച് കഴിഞ്ഞുകൂടുന്നത്. ആളുകളുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നതിനായി റഷ്യ സന്നാഹം തയ്യാറാക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉക്രൈയിനിൽ ഇൻറർനെറ്റ് ഉപയോഗിക്കരുതെന്നു നിർദ്ദേശം നൽകിയത്. രാത്രിയിൽ ഇൻറർനെറ്റ് മൊബൈൽ ഫോണും പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി മിസൈൽ ആക്രമണം നടത്താനായിരുന്നു റഷ്യൻ നീക്കം. ഈ സാഹചര്യത്തിലാണ് മലയാളികളടക്കമുള്ളവർക്ക് മൊബൈൽഫോണുകളും ഇൻറർനെറ്റും ഉപയോഗിക്കരുതെന്ന് ഉക്രൈയിൻ അധികൃതർ നിർദേശം നൽകിയത്.

Advertisements

തണുത്തുറഞ്ഞ ഉക്രൈയിനിലെ കാർ കീവിലെ ബംഗറിലായിരുന്നു രാത്രി മുഴുവൻ മലയാളികൾ അടങ്ങുന്ന പെൺകുട്ടികൾ. രണ്ടു ഹോട്ടലുകളിലായി ഏതാണ്ട് മുന്നൂറോളം വരുന്ന കുട്ടികളുടെ സംഘമാണ് കാർ കീവിൽ നിലവിലുള്ളത്. കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന സർക്കാരും അടക്കം ഇടപെട്ടും പെൺകുട്ടികളുടെ കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടാകാൻ ആയിട്ടില്ല. ഇതിനിടെയാണ് ഇവരോട് മൊബൈൽ ഫോൺ ഓഫ് ചെയ്തു വെക്കാൻ നിർദ്ദേശം നൽകിയത്. കഴിഞ്ഞദിവസം ജോസ് കെ മാണി എംപിയുടെ ഓഫീസിൽനിന്നും കുടുങ്ങിക്കിടക്കുന്ന പെൺകുട്ടികളെ ബന്ധപ്പെട്ടിരുന്നു. അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും സഹായം ഉറപ്പാക്കുമെന്നും ജോസ് കെ മാണി അറിയിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ , ഉക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് റഷ്യ രംഗത്ത് എത്തി. ആക്രമണം നിർത്തിയാൽ ചർച്ച ചെയ്യാമെന്ന് യുക്രൈനും. ബെലാറൂസിൽ ചർച്ചയ്ക്ക തയ്യാറെന്ന് റഷ്യ. റഷ്യൻ പ്രതിനിധി സംഘവും ബെലാറൂസ് എത്തി.
സംഘത്തിൽ പ്രസിഡൻ്റ് പ്രതിനിധികളും ഉണ്ട്. അതേസമയം ബെലാറൂസിൽ ചർച്ചക്കില്ലെന്ന് യുക്രൈൻ.

നാറ്റോ സഖ്യകക്ഷികളുടെ അധീനതയിലുള്ള വാഴ്സ, ഈസ്താംബൂൾ,ബൈകു എന്നിവിടങ്ങളിൽ ചർച്ചയാകാമെന്ന് സെലൻസ്കി. ഇതിനിടെ കൊടു തണുപ്പും, ഭക്ഷണമില്ലാത്തതും മൂലം കൊടും ദുരിതത്തിലായിരിക്കുകയാണ് യുക്രൈനിൽ കഴിയുന്നവർ. ദുരിതങ്ങൾ ലോകത്തെ അറിയിച്ച് വിദ്യാർത്ഥികളുടെ ദയനീയ വീഡിയോ സന്ദേശങ്ങൾ. കാർകീവിൽ അടക്കം പോരാട്ടം അതിരൂക്ഷമായി തുടരുകയാണ്.

സുമിയിലും, കേഴ്സൺ എന്നീ രണ്ട് നഗരങ്ങൾ റഷ്യ പിടിച്ചെടുത്തു.
കീവ് , കാര്‍കീവ് എന്നിവിടങ്ങളിൽ നിന്ന് റഷ്യന്‍ സൈന്യം കരമാര്‍ഗമാണ് സുമി നഗരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ജനം ബങ്കറിൽ തുടരണമെന്ന് യുക്രൈൻ ഭരണകൂടം അഭ്യർത്ഥിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.