ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തില്‍; 11 വ്യോമതാവളങ്ങളടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തു; യുദ്ധത്തിന്റെ ആദ്യദിനം വിജയമെന്ന് പുടിന്‍

മോസ്‌കോ: യുക്രെയ്ന്‍ സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തില്‍. 1986ലെ ദുരന്തം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങളുടെ സൈന്യം കനത്ത പോരാട്ടം നടത്തിയെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ ദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രെയ്‌നിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ 6 മേഖലകള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു. ഇതുവരെ റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു. യുക്രെയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു.

Advertisements

സൈനികനീക്കം ആരംഭിച്ചത് മുതല്‍ റഷ്യ 203 ആക്രമണങ്ങള്‍ നടത്തിയെന്ന് യുക്രൈന്‍ വ്യക്തമാക്കി. യുക്രൈനിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. 14 പേരുമായി വന്ന യുക്രൈന്‍ സൈനിക വിമാനം കീവിന്റെ തെക്ക് ഭാഗത്ത് തകര്‍ന്നുവീണു, സുമി, കാര്‍ക്കീവ്, കെര്‍സണ്‍, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളങ്ങളിലും കടുത്ത പോരാട്ടം നടക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുദ്ധസാഹചര്യത്തില്‍ ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറുകയാണ്. തലസ്ഥാന നഗരമായ കീവില്‍ നിന്നാണ് കൂടുതല്‍ പലായനം നടക്കുന്നത്. നിപ്രോ, കാര്‍ക്കീവ് അടക്കം വിവിധ നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ്, എടിഎമ്മുകളിലും നീണ്ടനിര കാണാം.ഇതിനിടെ നാറ്റോ സഖ്യ കക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധ പദ്ധതികള്‍ സജീവമാക്കിയിട്ടുണ്ട്. റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ ജി7 സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.