റഷ്യ ഇറാനൊപ്പം; ശ്രീലങ്കയ്ക്കും മുന്നറിയിപ്പ് നൽകി ; പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് യുഎസ്

വാഷിംങ്ടൺ: ഒക്ടോബർ ഒന്നിലെ മിസൈലാക്രമണത്തിൽ ഇസ്രയേൽ തിരിച്ചടിയുണ്ടായാൽ ഇറാനെ കൈവിടില്ലെന്ന് റഷ്യ. യുക്രെയിൻ യുദ്ധത്തിൽ റഷ്യയെ ഇറാൻ പല രീതിയിലും സഹായിച്ചിട്ടുണ്ട്. ഇതിന് പ്രത്യുപകാരമായി ഇറാനെ സഹായിക്കാൻ റഷ്യ കോപ്പുകൂട്ടുകയാണെന്ന് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഏത് തരത്തിലുള്ള പിന്തുണയാണെന്ന് ഉറപ്പില്ല. പശ്ചിമേഷ്യയിലെ പ്രതിസന്ധി പുകയുമ്‌ബോഴും ഇറാനുമായി കൂടുതൽ അടുക്കാനുള്ള ശ്രമത്തിലാണ് റഷ്യയെന്ന് ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് പറഞ്ഞു. എന്നാൽ ഇതൊരിക്കലും വേറൊരു രാജ്യത്തിന് എതിരാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്ത് തന്നെ ഇറാനും റഷ്യയും സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Advertisements

അതേസമയം, ശ്രീലങ്കയിലെ റിസോർട്ടിൽ കഴിയുന്ന ഇസ്രയേൽ പൗരന്മാർക്ക് നേരെ ഭീകരാക്രമണമുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ജാഗ്രതാ നിർദ്ദേശം. ഇവിടെയുള്ള പൗരന്മാർ എത്രയും പെട്ടെന്ന് ശ്രീലങ്ക വിടണമെന്നും അല്ലെങ്കിൽ തലസ്ഥാനമായ കൊളംബോയിലേക്ക് മാറണമെന്നും ഇസ്രയേൽ സുരക്ഷാ കൗൺസിൽ അറിയിച്ചു. ഇസ്രയേലികളാണെന്ന് തിരിച്ചറിയുന്ന ചിഹ്നങ്ങൾ ഒളിപ്പിക്കണമെന്നും പൊതുവിടങ്ങളിൽ ഒത്തുകൂടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചരിത്രമുറങ്ങുന്ന ലെബനീസ് തുറമുഖ നഗരമായ ടിയറിലേക്ക് കനത്ത ഇസ്രയേൽ വ്യോമാക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇവിടെ നിന്നും ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ സേന ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. മധ്യകാലഘട്ടം മുതൽ ജനങ്ങൾ തുടർച്ചയായി താമസിച്ചു വന്ന അപൂർവം നഗരങ്ങളിലൊന്നായാണ് ടിയറിനെ കണക്കാക്കുന്നത്.

പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് യു.എസ്

മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾക്ക് അധികം വൈകാതെ പരിഹാരമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഹമാസ് നേതാവ് യഹിയ സിൻവാർ കൊലപ്പെട്ടതോടെ ഇസ്രയേൽ ബന്ദികളുടെ കാര്യത്തിൽ ഇരുവിഭാഗവും രമ്യതയിലെത്താൻ സാധ്യതയുണ്ടെന്നാണ് യു.എസ് വിലയിരുത്തൽ. പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ തടസമായി നിന്നത് സിൻവാറാണെന്ന് കുറ്റപ്പെടുത്തി ബ്ലിങ്കൻ വെടിനിറുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ അടുത്ത ആഴ്ച ലണ്ടനിൽ അറബ് നേതാക്കളെ കാണുമെന്നും പറഞ്ഞു. അതേസമയം, ബ്ലിങ്കൻ താമസിച്ചിരുന്ന ഇസ്രയേലിലെ ഹോട്ടലിനെ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Hot Topics

Related Articles