കോട്ടയം : ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മന്ത്രി വി.എൻ വാസവൻ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ , ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യൻ , ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അജു മനോജ് , തഹസീൽദാർ അനിൽകുമാർ , പ്രിൻസിപ്പൽ ഡോ.എസ്.ശങ്കർ , സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ , ഡപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ , ആശുപത്രി വികസന സമിതി അംഗം കെ.എസ് വേണുഗോപാൽ എന്നിവരും സന്നദ്ധ സംഘടനകളായ അഭയം , സേവാഭാരതി , അയ്യപ്പ സേവാ സംഘം എന്നിവരുടെ ഭാരവാഹികളും പങ്കെടുത്തു. അയ്യപ്പ ഭക്തർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് , വാർഡ് , ഐ സി യു എന്നിവ അടങ്ങുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടുണ്ട്..