എരുമേലി : ശബരിമല മണ്ഡല -മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ മുഴുവൻ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും, ഗ്രാമപഞ്ചായത്തിന്റെയുംനേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള ആവശ്യമായ ക്രമീകരണങ്ങൾ തീർത്ഥാടന കാലം അവസാനിക്കും വരെ ഏകോപിപ്പിക്കുന്നതിനും, നേതൃത്വം വഹിക്കുന്നതിനും എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം എരുമേലി സെൻട്രൽ ജംഗ്ഷനിലെ ക്രസന്റ് ബിൽഡിങ്ങിൽ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
തീർത്ഥാടനത്തിന് എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും, ഇതിനായി എല്ലാ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനു എംഎൽഎ ഓഫീസ് വഴി ഏകോപിപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു. ഹരിത ചട്ടങ്ങൾ പാലിക്കുന്നതിന് പ്രത്യേകം ജാഗ്രത പാലിക്കുമെന്നും, തീർത്ഥാടകർ ഒരു വിധത്തിലും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉദ്ഘാടനത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജ്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം
ശുബേഷ് സുധാകരൻ, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
അനുശ്രീ സാബു,
ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
നാസർ പനച്ചി,
ജെസ്ന നജീബ്, പൊതു പ്രവർത്തകരായ
ബിനോ ചാലക്കുഴി,സുശീൽ കുമാർ,അജ്മൽ മലയിൽ,
അനസ് പ്ലാമൂട്ടിൽ,
തങ്കച്ചൻ കാരക്കാട്
മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, മത നേതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.